അടുത്ത ആഴ്ചകളിൽ സംഭവ ബഹുലമാണ് ഇന്ത്യൻ ഇരുചക്ര വിപണി. ഒരിടവേളക്ക് ശേഷം ഇതാ കരിസ്‌മ എത്തുകയാണ്. ഹീറോ നിരയിൽ ഇതുവരെ കാണാത്ത ഫീച്ചേഴ്‌സുമായി. ഡിസൈനിങ്ങിൻറെ പേരിൽ ഏറെ പഴികേട്ട ഹീറോക്ക് ഇതൊരു പുത്തൻ തുടക്കം ആകുമെന്നാണ് കരുതപ്പെടുന്നത്.
പുറത്ത് വിട്ട ഡിസൈനിൽ മികച്ച പ്രതികരണം നേടുമ്പോൾ. ഇനി ഏവരും കാത്തിരിക്കുന്നത് എൻജിൻ സ്പെക്, വില എന്നിവയാണ്. അതിലും കൂടെ ഹീറോ ഞെട്ടിച്ചാൽ പിന്നെ കരിസ്‌മയുടെ കാലം ആണെന്ന് കണ്ണും പൂട്ടി പറയാം. 200 മുതൽ 250 സിസി വരെയുള്ള മാർക്കറ്റ് ലക്ഷ്യമായിട്ടാണ് ഹീറോ ഇവനെ അവതരിപ്പിക്കുന്നത്.

അങ്ങനെ തിരുവോണത്തിന് ഹീറോയുടെ സദ്യ ആണെങ്കിൽ. രണ്ടു ദിവസം കഴിഞ്ഞാൽ റോയൽ എൻഫീൽഡ് ഒരുക്കുന്ന സദ്യയാണ്. ആറുകൂട്ടം സദ്യയുമായാണ് ബുള്ളറ്റ് വരുന്നത്. അവസാന യൂ സി ഇ എൻജിൻ പടിയിറങ്ങാൻ നിൽകുമ്പോൾ.
350 സിസിക്ക് പുറമേ 500 സിസി എൻജിനുമായാണ് ജെ പ്ലാറ്റ് ഫോം പടികേറി വരുന്നത്. ആധുനികതയുടെ തിളക്കവുമായി എത്തുന്ന ഇവന് ഇനി പുറത്ത് വരേണ്ടത് വിലയാണ്. കരിസ്‌മക്കും ബുള്ളറ്റ് 350 ക്കും 1.7 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കുമ്പോൾ.
ബുള്ളറ്റ് 500 ന് 2.5 ലക്ഷത്തിന് അടുത്തായിരിക്കും എക്സ് ഷോറൂം വില. നിങ്ങൾ പ്രതീക്ഷിക്കുന്ന വില കൂടി കമെന്റ് ചെയ്യാൻ മറക്കല്ലേ.
Leave a comment