അപ്രിലിയ, ട്രിയംഫ് എന്നിവർ തങ്ങളുടെ കുഞ്ഞൻ മോഡൽ ഇറക്കി ചൂട് മാറുന്നതിന് മുൻപേ. ഇരുവരും തങ്ങളുടെ നിരയിലേക്ക് പുതിയ മോഡലുകളുമായി ഇ ഐ സി എം എ 2023 ൽ അവതരിപ്പിക്കുകയാണ്. ഇരുവരുടെയും പുതിയ മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം.
ഹൈലൈറ്റ്സ്
- ട്രെൻഡിനൊപ്പം പിടിക്കാൻ അപ്രിലിയ
- മത്സരത്തിന് ഒപ്പം നില്ക്കാൻ ട്രിയംഫ്
- ഒപ്പം ഇവരുടെ കൂട്ടുകാരും
ഹൈ സ്പീഡ് സാഹസികൻ
ആദ്യം ഇറ്റാലിയൻ കമ്പനിയായ അപ്രിലിയയിലേക്ക് നോക്കിയാൽ. ഇപ്പോഴത്തെ ട്രെൻഡിന് അനുസരിച്ചുള്ള ഒരു സാഹസികനെയാണ് എത്തിക്കുന്നത്. ഡുക്കാറ്റിയും ബി എം ഡബിൾ യൂ വും അവതരിപ്പിച്ചത് പോലെ ഒരു ഹൈ സ്പീഡ് സാഹസികനാണ് അണിയറയിൽ ഒരുങ്ങുന്നത്.

അപ്രിലിയയുടെ ഫ്ലാഗ്ഷിപ് മോഡലായ ആർ എസ് വി 4 ൻറെ എൻജിൻ തന്നെയാണ് ഇവനും. കരുത്ത് 200 പി എസിന് അടുത്ത് പ്രതീക്ഷിക്കാവുന്ന ഇവന്. ഡിസൈൻറെ കാര്യത്തിൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഇപ്പോഴുള്ള ഏക സാഹസികൻ ട്യൂറെഗുമായി സാമ്യം വരാൻ ചെറിയ സാധ്യത കാണുന്നുണ്ട്.
എന്നാൽ ഇവൻ ഒരു പക്കാ ഹൈവേ ടൂറെർ ആകുമെന്ന് കാര്യത്തിൽ തർക്കമില്ല. ഡുക്കാറ്റിയോട് ലീഡ് എടുത്ത് നിൽക്കുന്ന ബി എം ഡബിൾ യൂവിനെ. ഇവൻ പിന്നിലാകുമോ എന്ന് മാത്രം അറിഞ്ഞാൽ മതി. ഇതിനൊപ്പം കുഞ്ഞൻ ആർ എസ് 457 ഉം അപ്രിലിയയുടെ സ്റ്റാളിൽ താരങ്ങളിൽ ഒന്നാണ്.
ഡേറ്റോണ ലൈറ്റ്

അടുത്തത് എത്തുന്നത് ബ്രിട്ടീഷ് ഇരുചക്ര നിർമാതാവായ ട്രിയംഫിൻറെ അടുത്തേക്കാണ്. യൂറോപിൽ യമഹയുടെ ആർ 7 നോട് മത്സരിക്കാൻ സുസുക്കിയും ഹോണ്ടയും ആളെ ഇറക്കുമ്പോൾ. ട്രിയംഫും വെറുതെ ഇരിക്കുന്നില്ല. തങ്ങളുടെ 660 സിസി ഡേറ്റോണയെയാണ് ഇറക്കിവിടുന്നത് .
- പാവം ട്രിയംഫ് ഡെറ്റോണ അണിയറയിൽ
- പാനിഗാലെയിൽ നിന്നൊരു മൾട്ടിസ്റ്റാർഡ
- ഡുക്കാറ്റിയെ മലത്തി അടിച്ച് ബി എം ഡബിൾ യൂ
ട്രൈഡൻറ്റ് 660, ടൈഗർ 660 എന്നിവരിൽ കണ്ട അതേ എൻജിനുമായാണ് ഇവൻ എത്തുന്നത്. ഇതിനൊപ്പം ഇപ്പോഴത്തെ കുഞ്ഞൻ, ഇന്ത്യയിലെ സംസാര വിഷയമായ 400 ട്വിൻസും. ഒപ്പം ട്രിയംഫിൻറെ സ്പെഷ്യൽ എഡിഷൻ മോഡലുകളും ഇ ഐ സി എം എ സ്റ്റാളിൽ ഉണ്ടാകും.
Leave a comment