2022 ബൈ പറയുകയാണ്. ഇന്ത്യയിൽ അടുത്ത വർഷം വിപണിയിൽ എത്താൻ പോകുന്ന ബജാജ് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
റോയൽ ഏൻഫീഡിന് എതിരാളി
ഇന്ത്യയിൽ അടുത്തവർഷം ഏവരും കാത്തിരിക്കുന്ന മോഡലാണ് ബജാജ് ട്രിയംഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ക്ലാസ്സിക് താരം. ഇന്ത്യയിലും വിദേശത്തുമായി സ്പോട്ട് ചെയ്ത മോഡൽ സ്ക്രമ്ബ്ലെർ, റോഡ്സ്റ്റർ എന്നിങ്ങനെ രണ്ടു സ്വഭാവങ്ങളിലായിരിക്കും വിപണിയിൽ എത്തുന്നത്. എന്നാൽ കെ ട്ടി എം ബജാജ് പോലെ എൻജിനിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല എന്നാൽ രണ്ടുപേരുടെയും പേരിലും ഗ്രാഫിക്സ്, പെയിന്റ് എന്നിവയിൽ മാറ്റം പ്രതീഷിക്കാം. ട്രിയംഫ് നിരയിൽ ബോണിവില്ലെ പേര് പരിഗണിക്കാം. ബജാജ് നിരയിൽ കെ ട്ടി എം ഷോറൂം വഴി വിൽക്കുന്ന ഇവന് പഴയ സ്പീഡ് റെക്കോർഡ് താരം വിൻസെൻറ് എന്ന പേരിലായിരിക്കും എത്തുന്നത്.
2023 ആദ്യ പകുതിയിൽ എത്തുന്ന മോഡലിന് 2 മുതൽ 2.5 ലക്ഷം വരെ വില പ്രതീഷിക്കാം.

18 വർഷത്തിന് ശേഷം അടിമുടി മാറ്റം.
ഇന്ത്യയിലെ ബജാജിൻറെ ഇതിഹാസ താരമാണ് പൾസർ 220. ഇവിടെ നിന്ന് പിൻവാങ്ങിയെങ്കിലും ഇപ്പോഴും അവൻജർ 220 യിൽ ജീവിക്കുന്നുണ്ട്. എന്നാൽ ആ എൻജിനും അടുത്ത വർഷത്തോടെ മഴു വീഴുമെന്നാണ് റിപ്പോർട്ടുകൾ. 220 യുടെ പാത പിന്തുടർന്ന് അവൻജർ 250 യിലേക്ക് എത്തുന്ന ഇവന്. എൻജിൻ പൾസർ 250 യുടെ 24.5 പി എസ് കരുത്തിലും 21.5 എൻ എം ടോർക്കിലും കുറവുണ്ടാകും. അതിനൊപ്പം തന്നെ ക്രൂയ്‌സർ നിരയിലെ അഫൊർഡബിൾ മോഡലുകളിൽ ഒന്നായ ഇവൻ. പുതിയ എൻജിനിലേക്ക് അപ്ഡേറ്റ് ചെയ്‌തെങ്കിലും എതിരാളിയുമായി വലിയിൽ കുറവുണ്ടാകും. ഒപ്പം 2005 ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഡിസൈനിൽ നിന്ന് വലിയ മാറ്റങ്ങളും പ്രതീഷിക്കുന്നുണ്ട്. 1.55 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവൻറെ ലോഞ്ച് തിയ്യതി വ്യക്തമല്ല.

പൾസർ പി, എൻ നിരയിലേക്ക് പുതിയ മുഖങ്ങൾ
പൾസർ നിരയിൽ വലിയ മാറ്റങ്ങൾ വരുത്തിയ വർഷമായിരുന്നു 2022. പൾസർ 180, 150 എന്നിവർക്ക് പിന്നാലെ പഴയ പൾസറിൻറെ അവസാന ഫ്യൂസും അടുത്തവർഷം ഊരും. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ പൾസർ 125. പി 150 യുടെ വേഷവിധാനങ്ങളോടെ എത്തുമ്പോൾ. സിംഗിൾ ചാനൽ എ ബി എസും പ്രതീഷിക്കാം. അതോടെ 110, 150 സിംഗിൾ ചാനൽ എ ബി എസ് വിടവ് നികത്താം. ഇതിനൊപ്പം മുകളിലെ ഒരു വിടവും അടയുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച പൾസർ ആയ 200 നിരയിലേക്ക് എൻ എത്തുന്നു. 200 സിസി എയർ / ഓയിൽ കൂൾഡ് എൻജിനുമായി അടുത്ത വർഷം 250 യുടെ ഡിസൈനിൽ പുത്തൻ എൻ 250 യും വിപണിയിൽ എത്താൻ ഒരുങ്ങുന്നുണ്ട്. 1.45 ലക്ഷത്തിന് താഴെയായിരിക്കും ഇവൻറെ എക്സ്ഷോറൂം വില.
ഇതിനൊപ്പം ബജാജ് അണിയറയിൽ ഒരു ബോംബ് കൂടി വികസിപ്പിക്കുന്നുണ്ട്. അടുത്ത വർഷം അത് പൊട്ടുമോ എന്നതിന് ഉറപ്പില്ല. എന്നാൽ അത് ആദ്യം പൊട്ടുന്നത് ബജാജ് പ്ലാന്റിൽ നിന്നാണ് എന്നുള്ളത് ഉറപ്പാണ്. ഏതാണ് ആ മോഡൽ എന്ന് പറയാമോ???
Leave a comment