ബീമറിൻറെ പേര് ഡീകോഡ് ചെയ്തപ്പോൾ അവിടെ സൂചിപ്പിച്ചതാണ് എക്സ് ആർ. ഈ വിഭാഗത്തിൽ പെടുന്നത് സാഹസിക ടൂറെർ ആണ്. അതിൽ എം ബാഡ്ജ് കൂടി എത്തുമ്പോൾ എന്തൊക്കെ സംഭവിക്കും. സ്പോർട്സ് ട്രാക്കിലെ പലകാര്യങ്ങളും ഉള്ള ഒരു സാഹസികൻ. എം 1000 എക്സ് ആറിൻറെ വിശേഷങ്ങൾ നോക്കാം.
ബി എം ഡബിൾ യൂ വിൻറെ റേസിംഗ് ഡിവിഷനാണ് എം. അതുകൊണ്ട് തന്നെ ട്രാക്കിൽ നിന്ന് കുറച്ചധികം കാര്യങ്ങൾ ഇവനിൽ എത്തിയിട്ടുണ്ട്. ഡിസൈൻ നോക്കിയാൽ വലിയ മാറ്റങ്ങൾ ഒന്നും കാണാൻ കഴിയില്ല. പക്ഷേ എന്തോ എവിടെയോ ഒരു വലിയ മാറ്റം ഉണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലാകും.

മുന്നിൽ നിന്ന് ലിസ്റ്റ് എടുത്താൽ ട്ടിൻറെഡ് വിൻഡ് സ്ക്രീൻ, മിറർ, കാർബൺ ഫൈബർ വിങ്‌സ്, ഹാൻഡിൽ ബാറിൽ എം 1000 എക്സ് ആർ എന്ന പേരും നൽകിയിട്ടുണ്ട്. ടയറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് മേറ്റ്സില്ലേറിൻറെ കെ 3 റൈസ്ടെക് ആർ ആർ ടൈറുകളാണ് ഇവൻറെ കരുത്ത് റോഡിലേക്ക് എത്തിക്കുന്നത്.
കുതിച്ചു പായുന്ന ഇവനെ കണിഞാൺ ഇടാൻ എം തന്നെ ഒരുക്കുന്ന നീല കാലിപ്പേർ റെഡി ആയി നില്കുന്നുണ്ട്. ടൈറ്റാനിയം എക്സ്ഹൌസ്റ്റും എം തന്നെ വികസിപ്പിച്ചെടുത്തതാണ്. വീലുകൾ കാർബൺ ഫൈബറുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
എൻജിൻ സ്പെക്ക് തുടങ്ങിയ കാര്യങ്ങളിലേക്ക് കടന്നാൽ സ്റ്റാൻഡേർഡ് വേർഷൻ എസ് 1000 എക്സ് ആറിന് 165 ബി എച്ച് പി കരുത്ത് പകരുന്ന 999 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ്. 114 എൻ എം ടോർക്കും, 226 കെ ജി യുമാണ് ഭാരം വരുന്നത്.
എം ബാഡ്ജ് അണിയുന്നതോടെ കരുത്ത് 200 ബി എച്ച് പി യിൽ എത്തും. 280 കിലോ മീറ്റർ പരമാവധി വേഗത കൈവരിക്കുന്ന ഇവൻറെ ഭാരം 223 കെ ജി യാണ്.
ആഗോള വിപണിയിൽ ലിമിറ്റഡ് യൂണിറ്റുകളായി മാത്രം വരുന്ന എം 1000 എക്സ് ആർ ഇന്ത്യൻ വിപണിയിൽ എത്താൻ വലിയ സാധ്യതയുണ്ട്. ഇവന് എതിരാളിയായി എത്തുന്നത് മൾട്ടിസ്റ്റാർഡ വി 4 പൈക്സ് പീക്ക് എഡിഷനായിരിക്കും.
Leave a comment