എക്സ്ട്രെയിം 160 ആർ ഇന്ത്യയിൽ വലിയ വിജയമായെങ്കിലും കൂടുതലായി ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. എന്നാൽ തൊട്ടിപ്പുറത്ത് കുറച്ച് മുതിർന്നവർക്കായി മറ്റൊരു 150 സിസി സെഗ്മെന്റുണ്ട്. ഹീറോയുടെ പഴയ പങ്കാളിയായ ഹോണ്ടയുടെ യൂണിക്കോൺ രാജാവായി വാഴുന്ന അവിടം ലക്ഷ്യമിട്ടാണ് പഴയ ഗ്രൗണ്ടിൽ പുതിയ കളിയുമായി എത്തുന്നത്.

എക്സ്ട്രെയിം കോമ്പിനേഷൻ
വലിയ വിജയമാകാതെ പോയ ചില കോമ്പിനേഷനുകൾ ചേർത്താണ് പുതിയ താരത്തെ ഒരുക്കുന്നത്. ചാര ചിത്രങ്ങളിൽ കാണുന്നത് പോലെ. ഹങ്ക് എന്ന പേരുമായി ഹീറോയുടെ ആദ്യ 200 സിസി മോഡലായ എക്സ്ട്രെയിം 200 ആറാണ് കക്ഷി എന്നാണ് ആദ്യം തോന്നുന്നത്. അതെ ഹാലൊജൻ ഹെഡ്‍ലൈറ്റ് അതിന് മുകളിലായി കണ്ണുകൾ പോലെ തോന്നിക്കുന്ന ഡേ ടൈം റണ്ണിങ് ലാംപ്. സൈഡ് പാനൽ, ടെലിസ്കോപിക് / മോണോ സസ്പെൻഷൻ, എൽ ഇ ഡി ടൈൽ സെക്ഷൻ, അലോയ് വീൽ വരെ എക്സ്ട്രെയിം 200 ൽ നിന്ന് തന്നെ.
എൻജിനിൽ മാറ്റമുണ്ട്
അത് ഇപ്പോൾ വിജയിച്ച് നിൽക്കുന്ന എക്സ്ട്രെയിം 160 ആറിൻറെ അതേ 163 സിസി, എയർ കൂൾഡ് എൻജിൻ തന്നെയാണ് ഇവനും കരുത്ത് പകരുന്നത്. എന്നാൽ 160 ആറിനോളം പെർഫോമൻസ് ഇവനിൽ പ്രതീക്ഷിക്കരുത്. കാരണം ഭാരം കുറച്ച് കൂടുതാലായിരിക്കും എന്നത് തന്നെ. സിംഗിൾ ചാനൽ എ ബി എസുമായി എത്തുന്ന ഇവന് പ്രധാനമായും യൂണികോൺ, പുതിയ പി പൾസർ 150 എന്നിവരെ ലക്ഷ്യമിട്ടാണ് ഹങ്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വിലയിൽ ഒപ്പം പിടിക്കുന്നതിനായി ഹീറോയുടെ ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയായ എക്സ് ടെക് ഓപ്ഷനായി ഉണ്ടാകാനാണ് സാധ്യത.

ചില ഹങ്ക് കോമ്പിനേഷൻ
ഇന്ത്യയിൽ ഹീറോക്ക് ഹങ്ക് വലിയ മൈലേജ് തന്നില്ലെങ്കിലും. ഹങ്ക് എന്ന നെയിം ടാഗിൽ ഹീറോ കുറച്ചധികം മോഡലുകളെ ഏഷ്യൻ, ലാറ്റിൻ അമേരിക്ക മാർക്കറ്റിൽ ഇപ്പോഴും വില്പന നടത്തുന്നുണ്ട്. ചില രാജ്യത്ത് ഹങ്ക് 150 യാണെങ്കിലും ചിലയിടത്ത് എക്സ്ട്രെയിം 160 ആണ് ഹങ്ക് 160. ഒപ്പം കോമ്പിനേഷനുകൾ അവിടം കൊണ്ടും തീരുന്നില്ല. എക്സ്ട്രെയിം 200 ആറിന് കൊളംബിയയിലെ പേര് ഹങ്ക് 190 ആർ എന്നാണ്. എന്നാൽ ഇന്ത്യയിലെ ഹങ്കിൻറെ പേര്
Leave a comment