ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വൻ വിജയമായ സമയത്ത്. ഇന്നത്തേക്കാളും അഫൊർഡബിൾ മോഡലുകൾ അന്ന് ഇവിടെ ഉണ്ടായിരുന്നു. എന്നാലും ലക്ഷങ്ങൾ വില വരുന്ന ഹാർലി മോഡലുകൾ അന്നും വലിയ സ്വപ്‍നമായി നില്കുമ്പോളാണ്.
അമേരിക്കയിൽ നിന്ന് തന്നെ കാഴ്ചയിൽ അതേ ഡിസൈനുമായി യൂ എം മോട്ടോർസൈക്കിൾസ് 2016 ൽ എത്തുന്നത്. മികച്ച പെർഫോമൻസുള്ള എൻജിൻ, കാഴ്ചയിൽ ഹാർലി മോഡലുകളുടെ ഛായ എന്നിവയായിരുന്നു യൂ എമ്മിൻറെ ഹൈലൈറ്റുകൾ.
പ്രധാനമായും ക്രൂയ്സർ മോഡലുകളാണ് യൂ എം ഇന്ത്യൻ നിരതുകളിൽ അവതരിപ്പിച്ചത്. ഹൈവേയിൽ ചിറി പായുന്ന ഇവരുടെ ഇന്ത്യൻ ഭാവി അത്ര സുഖകരമായിരുന്നില്ല. ഇടക്കിടെ വന്ന തിരിച്ചു വിളികളും അമേരിക്കയിൽ യൂ എമ്മിന് ഉണ്ടായ സാമ്പത്തിക പ്രേശ്നങ്ങളും എത്തിയതോടെ. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് യൂ എം പിൻവാങ്ങി.

ഇന്ത്യ വിട്ട് പോയെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ വില്പനയിൽ തുടരുന്ന യൂ എം. തങ്ങളുടെ 2023 ലൈൻ അപ്പ് അവതരിപ്പിച്ചു. ഇന്ത്യയിൽ ഉണ്ടായിരുന്ന ഫാറ്റ് ബോയുടെ കുഞ്ഞൻ മോഡലായ റെനെഗേഡ് കമാൻഡോ എന്നിവർ ഇപ്പോളും യൂറോപ്പിൽ നിലവിലുണ്ടെങ്കിലും, ഇന്ത്യയിലെ അപേക്ഷിച്ച് കുഞ്ഞൻ 125 സിസി എൻജിനുമായാണ് അവിടെ വിപണിയിൽ ഉള്ളത് എന്ന് മാത്രം.
എന്നാൽ 2023 ലൈൻ അപ്പിൽ കൂടുതൽ വൈവിധ്യമാർന്ന മോഡലുകളും യൂ എം അവതരിപ്പിക്കുന്നുണ്ട് താനും. ക്രൂയിസറിന് നിന്ന് മാറി സൂപ്പർ മോട്ടോ, നേക്കഡ് സ്പോർട്സ്, എന്നിവർക്കൊപ്പം. ഇന്ത്യയിൽ 2018 ഓട്ടോ എക്സ്പോയിൽ ഷോക്കേസ് ചെയ്ത ക്രൂയ്സർ കമാൻഡോ വെഗാസും ഈ നിരയിലുണ്ട്.
വെഗാസിന് 300 ഉം 125 സിസി മോഡലുകൾ അവതരിപ്പിച്ചപ്പോൾ. ബാക്കി എല്ലാവർക്കും 125 സിസി എൻജിൻ മാത്രമാണ് നൽകിയിരിക്കുന്നത്. എൻജിനിലേക്ക് നോക്കിയാൽ ഇന്ത്യയിൽ ഉണ്ടായിരുന്ന 279 സിസി ലിക്വിഡ് കൂൾഡ് കാർബുറേറ്ററിന് എൻജിന്പ കരം. ഇപ്പോൾ സി എഫ് മോട്ടോയുടെ 28 പി എസ് കരുത്തുള്ള 300 സിസി, ലിക്വിഡ് കൂൾഡ് എൻജിനും.12.2 പി എസ് കരുത്തുള്ള 125 സിസി, ലിക്വിഡ് കൂൾഡ് എൻജിനുമാണ് ജീവൻ നൽകുന്നത്.
Leave a comment