ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ ആണ് അൾട്രാവൈലറ്റ്. പ്രീമിയം മോഡലുകളുടെ ഒപ്പം നിൽക്കുന്ന ക്വാളിറ്റിയും പെർഫോമൻസും കൊണ്ടും ഞെട്ടിച്ച. അൾട്രാവൈലറ്റ് യൂറോപ്യൻ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
എഫ് 77 എന്ന ഇന്ത്യയിലെ അതേ മോഡലുമായാണ് അവിടത്തെ അരങ്ങേറ്റം. 30 കെ. ഡബിൾ യൂ. പവറും, 100 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് ഇവൻറെ ഹൃദയം. 10.3 കെ. ഡബിൾ യൂ. എച്ച് ശേഷിയുള്ള ബാറ്ററി പാക്ക് ആണ് കരുത്തിൻറെ ഉറവിടം.
10,000 യൂറോയുടെ താഴെ വില വരുന്ന ഇവന്. നവംബർ 15 ന് യൂറോപ്പിൽ ബുക്കിംഗ് ആരംഭിക്കും. എന്നാൽ ഇവനലായിരുന്നു ഇ ഐ സി എം എ 2023 ലെ അൾട്രാവൈലറ്റിൻറെ താരം. അത് എഫ് 99 സൂപ്പർ സ്പോർട്ട് കൺസെപ്റ്റ് ആയിരുന്നു.
മിഡ്‌ഡിൽ വൈറ്റ് സൂപ്പർ താരങ്ങളുടെ ഒപ്പം നിൽക്കുന്ന ഇവൻറെ വിശേഷങ്ങൾ നോക്കാം.
- കാഴ്ചയിൽ സൂപ്പർ സ്പോർട്ട് ബൈക്കുകളുടെ ഡിസൈൻ തന്നെയാണ് ഇവനും.
- ഫയറിങ്, പില്ലിയൺ സീറ്റിലും ഘടിപ്പിച്ചിരിക്കുന്ന കാർബൺ ഫൈബർ വിങ്ലെറ്റസ്
- വലിയ വിൻഡ് സ്ക്രീൻ, സ്പ്ലിറ്റ് സീറ്റ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിങ്ങനെ ഒരു സ്പോർട്സ് ബൈക്കിന് വേണ്ട എല്ലാ ഗുണകണങ്ങളും ഇവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഡിസ്ക് കവർ, തുറന്നിരിക്കുന്ന പിൻവശം എന്നിവ പക്കാ ട്രാക്ക് ബൈക്കിൻറെ ഫീൽ നൽകുമ്പോൾ
- പെർഫൊമൻസ് നമ്പറുകൾ നോക്കുമ്പോൾ 600 സിസി സൂപ്പർ സ്പോർട്ടിന് ഒപ്പം പിടിക്കും
- 30 കെ. ഡബിൾ യൂ. ആണ് നേക്കഡ് മോഡലിൻറെ കരുത്തെങ്കിൽ, ഇവന് അത് 90 കെ. ഡബിൾ യൂ. ആണ്
- ടോർക്ക് ഇപ്പോൾ പറഞ്ഞിട്ടില്ല, പക്ഷേ 100 ലെത്താൻ ഇവന് വെറും 3 സെക്കൻഡ് മതി
- 265 കിലോ മീറ്റർ പരമാവധി വേഗത കൈവരിക്കുന്ന ഇവൻറെ ഭാരം വെറും 178 കെ ജി മാത്രമാണ്
- ഇത്രയും വേഗതയിൽ പായുന്ന ഇവന് ബ്രേക്ക്, സസ്പെൻഷൻ എന്നിവയും ഹൈ ഏൻഡ് തന്നെ വേണമല്ലോ
- ഒലിൻസിൽ നിന്ന് സസ്പെൻഷൻ എടുത്തപ്പോൾ ബ്രെക്കിങ് വരുന്നത് ബ്രെമ്പോയിൽ നിന്നാണ്
അങ്ങനെ സൂപ്പർ സ്പോർട്ട് മോഡലുകളുമായി കൊമ്പ് കോർക്കാൻ എത്തുന്ന ഇവന്. 2025 ലായിരിക്കും വിപണിയിൽ എത്തുന്നത്. എഫ് 77 പോലെ ഇന്ത്യയിൽ എത്തിയതിന് ശേഷമായിരിക്കും ഇവൻ ഇന്റർനാഷണൽ വിപണിയിൽ എത്തുന്നത്.
Leave a comment