ഇന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള ഇലക്ട്രിക്ക് ഇരുചക്രമാണ് അൾട്രാവൈലറ്റ്. നമ്മുടെ ദുൽക്കർ സൽമാൻറെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ. ആദ്യ മോട്ടോർസൈക്കിൾ എഫ് 77 അവതരിപ്പിച്ചതിന് ശേഷം. ഇതാ പുതിയൊരു മോഡൽ അണിയറയിൽ ഒരുങ്ങുകയാണ്.
അതിനായി എക്സ് 44 എന്ന പേരാണ് പുത്തൻ മോഡലിനായി അൾട്രാ വൈലറ്റ് കണ്ടെത്തിയിരിക്കുന്നത്. ഈ പേരിന് പിന്നിലുള്ള മോഡലിൻറെ സ്വഭാവം ഏതാണ് എന്നാണ് ഇപ്പോഴത്തെ ചർച്ച വിഷയം. അതിൽ ഏറ്റവും ഉച്ചത്തിൽ കേൾക്കുന്ന രണ്ടു വാർത്തകൾ നോക്കാം.

ആദ്യത്തേത് എഫ് 77 ൻറെ അഫൊർഡബിൾ മോഡൽ ആകുമെന്നതാണ്. ഇന്ത്യയിലെ ഏക പ്രീമിയം ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കായ ഇവൻ. ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനം കൂടിയാണ്. 3.8 ലക്ഷം രൂപയിലാണ് ഇപ്പോൾ ഇന്ത്യയിൽ വില തുടങ്ങുന്നത്.
രണ്ടാമത്തെ വാർത്ത വരുന്നത്. ഇവനൊരു സാഹസികൻ ആണെന്നതാണ്. പൊതുവെ സാഹസികർക്കാണല്ലോ എക്സ് എന്ന് നൽകാറുള്ളത്. ഒപ്പം ഇന്ത്യയിൽ എന്നല്ല, ഇന്റർനാഷണൽ മാർക്കറ്റിലും സാഹസിക വിപണിയിൽ വലിയ ചലനങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
- ഡി ക്യു വിൻറെ ഇലക്ട്രിക്ക് കമ്പനി പ്രവർത്തനം തുടങ്ങി
- എഫ് 77 ന് വൻവരവേൽപ്പ്
- കെ ട്ടി എം ഇലക്ട്രിക്ക് സ്കൂട്ടർ സ്പോട്ട് ചെയ്തു
എന്തായാലും എഫ് 77 നെക്കളും വിലയിൽ കുറവുണ്ടാകുമെന്ന് ഉറപ്പാണ്. ലോഞ്ച്, സ്പെക് തുടങ്ങിയ കാര്യങ്ങളിൽ ഒഫീഷ്യൽ ആയി ഇതുവരെ വാർത്തകൾ ഒന്നും വന്നിട്ടില്ല.
Leave a comment