ഇന്ത്യയിലെ ഏക പ്രീമിയം ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ ആണ് അൾട്രാവൈലറ്റ് എഫ് 77. 3.8 ലക്ഷം രൂപ മുതൽ വില വരുന്ന ഇവന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഏറ്റവും വിലകൂടിയ മോഡൽ ഇന്ത്യയിൽ ചൂടപ്പം പോലെയാണ് വിറ്റ് പോയതും.
ആദ്യ മോഡലിൻറെ മികച്ച പ്രതികരണത്തിന് ശേഷം ഇതാ പുതിയ താരവുമായി അൾട്രാവൈലറ്റ് എത്തുകയാണ്. 21.08.2023 ന് ലോഞ്ച് തിയ്യതി പ്രഖ്യാപിച്ച മോഡലിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇവനൊരു സാഹസികൻ ആകാനാണ് വഴി.

അതിൽ ആദ്യ സൂചന ടീസറിൽ കൊടുത്തിരിക്കുന്ന വാചകമാണ്. ” ട്രാൻസെൻഡിങ് ഹൊറിസോൺസ് ” എന്നാണ് ആ വരി. അതിൻറെ മലയാള പരിഭാഷ വരുന്നത് “ചക്രവാളങ്ങൾ മറികടക്കുന്നു” എന്നതാണ്. ഈ ടീസറിൽ ആകെയുള്ളത് ചന്ദ്രനിൽ നിൽക്കുന്ന ഒരാളാണ്.
ഇതിനൊപ്പം സാഹസികൻ ആണെന്ന് ഉറപ്പിക്കാനായി എക്സ് 44 എന്ന പേരും അൾട്രാവൈലറ്റ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സ് പൊതുവെ സാഹസികന്മാരെയാണല്ലോ സൂചിപ്പിക്കുന്നത്. എല്ലാം കൂടി വായിക്കുമ്പോൾ ഒരു സാഹസികൻ എത്താനാണ് സാധ്യത.
- അൾട്രാവൈലെറ്റിന് മെരുക്കാൻ ഹീറോ
- ഡി ക്യു വിൻറെ ഇലക്ട്രിക്ക് കമ്പനി പ്രവർത്തനം തുടങ്ങി
- എഫ് 77 ന് വൻവരവേൽപ്പ്
പേര് ഡികോഡ് ചെയ്യുമ്പോൾ എഫ് 77 ൻറെ താഴെയായിരിക്കും പെർഫോമൻസ് നമ്പറുകൾ. എന്തായാലും പെർഫോർമൻസിലും വിലയിലും ഇവനും ഞെട്ടി ക്കുമെന്ന് ഉറപ്പാണ്. എന്തായാലും മൂന്ന് ദിവസം കൂടി കാത്തിരിക്കാം.
Leave a comment