ഇന്ത്യയിൽ ഇലക്ട്രിക്ക് ബൈക്കുകളുടെ വലിയ മുന്നേറ്റം നടന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിൽ വലിയ സാന്നിദ്യം ആകുന്നതിനൊപ്പം. പുതിയ പാതയിലൂടെയായി ഇലക്ട്രിക്ക് മോഡലുകളുടെ സഞ്ചാരം. അതിന് ഉത്തമ ഉദാഹരണമാണ് അൾട്രാ വൈലറ്റ്. 3.8 മുതൽ 5.5 ലക്ഷം രൂപ വില വരുന്ന പ്രീമിയം ഇലക്ട്രിക്ക് ബൈക്കുകൾക്ക് കിട്ടിയ വരവേൽപ്പ്.
ഈ വിജയം പല എക്സ്ക്ലൂസിവ് ഇലക്ട്രിക്ക് ബൈക്കുകൾക്ക് കൂടുതൽ കരുത്തേകുന്നുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് വരാനൊരുങ്ങുകയാണ് ബാംഗ്ലൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മഗ്രോൺ നോവ്സ് എന്ന സ്റ്റാർട്ട് ആപ്പ് കമ്പനി. ഒരു എക്സ്ക്ലൂസിവ് മോഡലുമായി എത്തുന്ന ഇവന് എക്സ്ക്ലൂസിവ് ആകുന്നത്. നമ്മൾ അൾട്രാ പ്രീമിയം കാറുകളിലും ബൈക്കുകളിലും കാണുന്ന ഫോർജ്ഡ് കാർബൺ ഫൈബറാണ്. മുഴുവനായി ഈ എക്സ്ക്ലൂസിവ് ഘടകത്തിലാണ് ഇവനെ നിർമ്മിക്കുന്നത്. ഇതിനൊപ്പം ഫീച്ചേഴ്‌സിലും കുറച്ച് പ്രീമിയം ആണ് കക്ഷി. എ ഡി എ എസ്, ലൈൻ കണ്ട്രോൾ സിസ്റ്റം, 6 ആക്സിസ് ഐ എം യൂ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, തുടങ്ങിയ അഡ്വാൻസ്‌ഡ് ഫീച്ചേഴ്സും പ്രൊഡക്ഷൻ മോഡലിൽ പ്രതീഷിക്കാം.
ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ് റോഡ് ടെസ്റ്റിന് ഇറങ്ങിയപ്പോഴാണ് ഇവൻ ഇപ്പോൾ ചാര കണ്ണിൽ പ്പെട്ടിരിക്കുന്നത്. സി ബി ആർ 650 എഫിനോട് സാമ്യമുള്ള പിൻവശം. ഫുള്ളി ഫയറിങ് മോഡലിൻറെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുക്കൾ. മോണോ സസ്പെൻഷൻ എന്നിങ്ങനെ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ഇപ്പോൾ വായിച്ചെടുക്കാൻ സാധിക്കുന്നത്.
പെർഫോമൻസിൽ അൾട്രാ വോയ്‌ലെറ്റുമായി ഒപ്പം പിടിക്കാനുള്ള കരുത്ത് ഇലക്ട്രിക്ക് മോട്ടോറിനുണ്ടാകില്ല. 7.5 ശേഷിയുള്ള ഇലട്രിക് മോട്ടോറായിരിക്കും ഇവന് ജീവൻ നല്കുന്നത്. എന്നാൽ കാർബൺ ഫൈബർ തരുന്ന ഭാര കുറവ് അൾട്രാ വോയ്‌ലെറ്റിനോടൊപ്പം എത്തിക്കാൻ ഇവനെ പ്രാപ്തനാക്കിയേക്കാം.
Leave a comment