കവാസാക്കി തങ്ങളുടെ ഇസഡ് എക്സ് 4 ആർ അവതരിപ്പിച്ച വേളയിൽ നമ്മൾ സംസാരിച്ച വിഷയമായിരുന്നു. 4 ആറിനെ നേർക്കുനേർ മത്സരിക്കാൻ ഒരു മോട്ടോർ സൈക്കിൾ ഇന്ത്യയിൽ ഇല്ല എന്നുള്ളത്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ കോവ് എന്ന ബ്രാൻഡിൽ ഇത്തരം ഒരു മോഡലുണ്ട്.
ചൈനീസ് ബൈക്കുകൾ ഏറെ വിമർശനം നേരിടുന്ന കാലത്ത് നിന്ന്. അവിടെയും ടെക്നോളജിയുടെ കുതിച്ചു ചാട്ടമാണ് നടക്കുന്നത്. ജപ്പാൻ, യൂറോപ്യൻ ബ്രാൻഡുകളോട് മത്സരിക്കുന്ന മോഡലുകൾ വരെ അവിടെ നിന്ന് എത്തി തുടങ്ങി. അതിന് മുൻ നിരയിൽ നിൽക്കുന്ന ചൈനീസ് ബ്രാൻഡാണ് കോവ്.
അവിടെ നിന്ന് തന്നെയാണ് പുതിയൊരു താരം കൂടി പിറവി എടുക്കുന്നത്. 390 യുടെ ഒപ്പം പിടിക്കുന്ന ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായ കോബ്ര 321 കൂടി കോവ് നിരയിലുണ്ട്. ഇരട്ട സിലിണ്ടർ മോഡലായിട്ട് കൂടി ഭാരമാണ് ഇവൻറെ ഹൈലൈറ്റ്. ആ മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരു കഫേ റൈസർ എത്തിയിരിക്കുയാണ്.

കാഴ്ചയിൽ റിട്രോ, മോഡേൺ ഡിസൈൻ സമമം ചേർത്താണ് പുത്തൻ മോഡലിൻറെ വരവ്. ക്ലാസ്സിക് ബൈക്കുകളിൽ കാണുന്നത് പോലെ.
- ചതുരം ഹെഡ്‍ലൈറ്റ്, എൽ ഇ ഡി യാണ്
- ബിക്കിനി ഫയറിങ്, എൽ ഇ ഡി ഇൻഡിക്കേറ്റർ
- ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ബാർ ഏൻഡ് മിറർ
- * , സ്പ്ലിറ്റ് സീറ്റ്,
- * , ചെറിയ എക്സ്ഹൌസ്റ്റ്,
- * , സിംഗിൾ സൈഡ് സ്വിങ് ആം
- വെയർ സ്പോക്ക് വീൽ, ട്യൂബ്ലെസ്സ് ടയർ
എന്നിങ്ങനെയാണ് റിട്രോ, മോഡേൺ സന്തുലിതാവസ്ഥ നിലനിർത്തിയിരുന്നത്.

ഇനി പ്രധാന കാര്യമായ സ്പെകിലേക്ക് കടക്കാം. കോവിൻറെ നേക്കഡ് സ്പോർട്സ് ബൈക്കായ കോബ്ര 321 ൻറെ അതേ എൻജിൻ തന്നെയാണ് ഇവനും ജീവൻ പകരുന്നത്. എന്നാൽ ചെറിയ വർധനയുണ്ട്. കരുത്തിൽ 1.5 പി എസ് കരുത്ത് കൂടി 41.5 പി എസ് ആണ് ഇവൻറെ കരുത്ത്. ടോർക് 29 എൻ എം.
321 സിസി, ലിക്വിഡ് കൂൾഡ്, ഇരട്ട സിലിണ്ടർ എൻജിനാണ് പവർ പ്ലാൻറ്റ്. ഇനിയാണ് പ്രധാന കാര്യത്തിലേക്ക് കടക്കുന്നത്. 150 സിസി ആർ 15 വി4 ൻറെ ഭാരം 148 കെജി, ഡ്യൂക്ക് 390 യുടെ ഭാരം 172 കെ ജി. നിൻജ 300 ൻറെ ഭാരം 179 കെജി, ആർ 3 – 173 കെ ജി എന്നിങ്ങനെയാണ്.
- ആർ 15 നെ വെല്ലുന്ന മൈലേജുമായി ക്വിഡിയൻ
- ഇസഡ് എക്സ് 4 ആറിനെ തളക്കാൻ തന്നെ
- 390 യോടൊപ്പം പിടിക്കും ഇവൻ
- കവാസാക്കിക്ക് സമാധാനം കൊടുക്കാതെ ചൈനക്കാർ
321 സിസി, ട്വിൻ സിലിണ്ടർ എൻജിനായ ഇവൻറെ ഭാരം വെറും 153 കെ ജി മാത്രമാണ്. ചൈനയിൽ അവതരിപ്പിച്ച മോഡൽ. ഈ വർഷം ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിച്ചതിന് ശേഷം. അടുത്ത വർഷത്തോടെ യൂറോപ്പിൽ എത്താനാണ് സാധ്യത.
Leave a comment