ലോകത്തെവിടെയും ഇലക്ട്രിക്ക് മോഡലുകൾക്ക് ഏറെ ജനപ്രീതി ഉണ്ടായികൊണ്ടിരിക്കുകയാണ്. അതിൽ പെട്രോൾ മോഡലുകളിൽ ഇതിഹാസ താരങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതും ഇപ്പോഴത്തെ ഒരു പാഷൻ ആണല്ലോ. അങ്ങനെയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ മാർക്കറ്റും.
ഇന്ത്യയിലെ ട്ടി വി എസിൻറെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഇരുചക്രമാണ് എക്സ് എൽ സീരീസ്. 40 സിസി യിൽ തുടങ്ങി 42 വർഷത്തെ ചരിത്രം പറയാനുള്ള ഇന്ത്യയിലെ ആദ്യ ട്ടു സീറ്റർ മോപ്പഡ്. ഇനി ഇലക്ട്രിക്കിലേക്കും എത്താൻ പോക്കുകയാണ്.

അതിനായി തങ്ങളുടെ എക്സ് എൽ ഇലക്ട്രിക്കിൻറെ പാറ്റൻറ്റ് ചിത്രങ്ങളും റെജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഡിസൈനിൽ തുടങ്ങി പല കാര്യങ്ങളും പെട്രോൾ മോഡലിന്റേത് പോലെ തന്നെയാണ് ഇവനിലും എത്തുന്നത്. എന്നാൽ ഇപ്പോഴുള്ള ഐ ക്യുബിൻറെ ഇലക്ട്രിക്ക് മോട്ടോറാല്ല ഇവന് ജീവൻ പകരുന്നത്.
പകരം മിഡ് മൗണ്ടഡ് ഇലക്ട്രിക്ക് മോട്ടോർ ആണ്. സ്വിങ് ആമിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ കരുത്ത് ടയറിൽ എത്തിക്കുന്നത് ചെയിൻ വഴിയാണ്. എക്സ് ഏലിൻറെ ഊർജ്ജ സ്രോദസ്സ് ഫ്ലോർ ബോർഡിന് താഴെ വച്ചിരിക്കുന്ന ബാറ്ററിയിൽ നിന്നാണ്.
- ഹോണ്ടയുടെ ഇലക്ട്രിക്ക് ഹോഴ്സ് ഇന്ത്യയിൽ
- ട്ടി വി എസിൻറെ ഇലക്ട്രിക്ക് ബോംബ്
- വില കുറക്കാൻ ഒരുങ്ങി ഐ ക്യുബ്
സസ്പെൻഷൻ, ടയർ, ബ്രേക്ക് തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. ഇലക്ട്രിക്ക് മോട്ടോറിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. മാറ്റങ്ങൾ ഏറെ ഉണ്ടെങ്കിലും പണിയെടുക്കാൻ തന്നെയാണ് ഇദ്ദേഹം ഇലക്ട്രികിലും എത്തുന്നത്.
Leave a comment