സ്‌പോർട്ടി ഇലക്ട്രിക്ക് സ്കൂട്ടർ എക്സ് അവതരിപ്പിച്ചിരിക്കുകയാണ് ട്ടി വി എസ്. 2018 ൽ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ക്രെയോൺ കോൺസെപ്റ്റ് ആണ് പുതിയ എക്സ്. കോൺസെപ്റ്റ് റോഡിൽ ഇറങ്ങിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന് നോക്കാം.
ഡിസൈൻ എത്ര മാർക്ക് കിട്ടും
ആദ്യം ഡിസൈൻ അന്ന് പ്രദർശിപ്പിച്ച കോൺസെപ്റ്റുമായി ചേർന്ന് തന്നെയാണ്. ഇവനെയും ഒരുക്കിയിരിക്കുന്നത്. നീണ്ട ഹെഡ്‍ലൈറ്റ് എവിടെയൊക്കെയോ എൻടോർക്കുമായി മുൻവശത്തിന് ചെറിയ സാമ്യമുണ്ട്. ഹെഡ്‍ലൈറ്റിന് ഇരുവശത്തുമായി ഇൻഡിക്കേറ്റർ, അതിന് താഴെയായി ആർ 1 ൽ കാണുന്നത് പോലെയുള്ള ലൈറ്റും നൽകിയിരിക്കുന്നു.

അത് കഴിഞ്ഞു പിന്നോട്ട് പോകുമ്പോൾ അന്ന് പറഞ്ഞതുപോലെയുടെ അലൂമിനിയം ഫ്രെമിലാണ് ഇവൻറെ നിർമ്മാണം. ഫ്ലോർ ബോർഡ് എന്ന കോൺസെപ്റ്റില്ല പകരം യമഹ എറോസ് പോലെയാണ് ഇവിടെയും. പക്ഷേ ഇലക്ട്രിക്ക് ആയതിനാൽ ബാറ്ററിയും ചാർജിങ് സോക്കറ്റുമാണ് എന്ന് മാത്രം.
കോൺസെപ്റ്റ് കുറച്ചു സ്‌പോർട്ടി ആയി പിൻ സീറ്റ് കവറുമായി ആണ് എത്തിയിരുന്നത് എങ്കിൽ. ഇവിടെ കാണുന്നില്ല. സ്പ്ലിറ്റ് സീറ്റ്, നീണ്ട ടൈൽ ലൈറ്റ്, ഫെൻഡർ എലിമിനേറ്റർ കഴിഞ്ഞ് എത്തുന്നത്. ഡയവലിനെപോലെ തുറന്നിരിക്കുന്ന പിൻവശത്തേക്കാണ്. ഒരു സൈഡിൽ ഘടിപ്പിച്ചിരിക്കുന്നത് ടയർ ഹഗർ.

ടയർ ചെറുതാണെങ്കിലും അലോയ് വീലുകളുടെ ആഴക്ക് ശരിക്കും ഞെട്ടിക്കുന്ന തരത്തിലാണ്. ഡിസൈൻ ചെയ്ത് വച്ചിരിക്കുന്നത്. കാഴ്ചയിൽ കണ്ണും പൂട്ടി പറയാം ഇവൻ ഇന്ത്യക്കാരുടെ ഇറ്റലി ജെറ്റ് ആണ് എന്ന്. അതിനുള്ളത് എല്ലാം ട്ടി വി എസ് ഡിസൈനർമാർ ഇവന് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട്.
സമിശ്ര പ്രതികരണം
ഡിസൈനിൽ 90% മാർക്ക് കിട്ടിയപ്പോൾ ഇനി പോകുന്നത് സ്പെകിലേക്കാണ് അവിടെ എത്ര മാർക്ക് കിട്ടുമെന്ന് നോക്കാം. സ്പെസിഫിക്കേഷൻ അത്ര കട്ടക്ക് പിടിക്കുന്നില്ല. അന്ന് പറഞ്ഞത് 12 കിലോ വാട്ട് മോട്ടോർ ആണെങ്കിൽ ഇവന് എത്തിയിരിക്കുന്നത് 11 കിലോ വാട്ട് ശേഷിയുള്ള മോട്ടോറാണ്.
അന്ന് 60 മിനിറ്റ് കൊണ്ട് 80% ചാർജ് ആകുമെന്ന് പറഞ്ഞതെങ്കിൽ ഇന്ന് 3.40 മണിക്കൂർ വേണം 80% ചാർജ് ആകാൻ. എന്നാൽ ട്ടി വി എസ് തങ്ങളുടെ കഴിവ് തെളിക്കുന്ന ഒരു ഭാഗമുണ്ടല്ലോ, അത് ഇവിടെയും അങ്ങനെ തന്നെ. അന്ന് 0 – 60 പറഞ്ഞത് 5.1 സെക്കൻഡ് കൊണ്ട് എത്തുമെന്ന് ആണെങ്കിൽ.

ഇന്ന് 40 കിലോ മീറ്റർ എത്താൻ വേണ്ടത് വെറും 2.6 സെക്കൻഡ് ആണ്. അന്ന് ടോപ്പ് സ്പീഡിനെകുറിച്ച് പരാമർശം ഉണ്ടായില്ലെങ്കിലും ഇന്ന് അത് 105 കി മീ ആയിട്ടുണ്ട്. മോശമല്ല എന്ന് പറയേണ്ടി വരും. ഇനി റേഞ്ചിലേക്ക് നോക്കിയാൽ 140 കി മീ ആണ് പരമാവധി റേഞ്ച് ലഭിക്കുന്നത്. അത് ട്രൂ റേഞ്ച് അല്ല.
അന്ന് പറഞ്ഞ 80 കിലോ മിറ്ററിനെക്കാളും കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ 12 ഇഞ്ച് 100 // 110 സെക്ഷൻ ടയറുകളിലേക്കാണ് കരുത്ത് പ്രവഹിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും, പിന്നിൽ ഓഫ്‌സെറ്റ് മോണോ സസ്പെൻഷനുമാണ്.
ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉണ്ടെങ്കിലും. അന്നത്തെ പോലെ സിംഗിൾ ചാനൽ എ ബി എസ് തന്നെയാണ് ഇവനും ഉള്ളത്.
സെഗ്മെൻറ്റ് ഫസ്റ്റ് ഇല്ലാതെ എന്ത് ആഘോഷം
എല്ലാ ട്ടി വി എസിൻറെ മോഡൽ അവതരിപ്പിച്ചാലും സെഗ്മെൻറ്റ് ഫസ്റ്റ് എന്തെങ്കിലും ഒക്കെ ഉണ്ടായിരിക്കും. പുതിയ എക്സിലും അങ്ങനെ തന്നെ. ടെക്നോളജി കൊണ്ട് അമാനമാടുന്ന ട്ടി വി എസ് ഇവന് നൽകിയിരിക്കുന്നത്. 10.2 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ ആണ്.

അടിസ്ഥാന വിവരങ്ങൾ തെളിയുന്നതിനൊപ്പം ഇപ്പോഴുള്ള ടെക്നോളജികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഹൈലൈറ്റ് ഏതൊക്കെ എന്ന് നോക്കാം.
- സ്മാർട്ട് ഹിൽ ഹോൾഡ് ടെക്നോളജി
- പേഴ്‌സണലൈസ്ഡ് പ്രൊഫൈൽ
- മൂന്ന് റെഡിങ് മോഡ്
- ഗൂഗിൾ മാപ്പ് നാവിഗേഷൻ
എന്നിവയാണ്. ഇതൊക്കെ കഴിഞ്ഞ് ഞെട്ടി നില്കുമ്പോളാണ് ഇനി വില വരുന്നത്. 2.5 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വിലയായി ട്ടി വി എസ് ചോദിക്കുന്നത്.കുറച്ചു കൂടി പോയില്ലേ എന്ന് ആർക്കായാലും തോന്നാം.
കേരളത്തിൽ കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 5,000 രൂപ കൊടുത്ത് ബുക്ക് ചെയ്താൽ നവംബറോടെ ഇവൻ വീട്ടിൽ എത്തും.
Leave a comment