ട്ടി വി എസ് തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുമായി ഓഗസ്റ്റ് 23 ന് എത്തുകയാണ്. ഇപ്പോൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഐ ക്യുബുമായി വലിയ സാമ്യം പുത്തൻ മോഡലിന് ഉണ്ടാകില്ല. എന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. ഒപ്പം ലോഞ്ച് ചെയ്യുന്നത് ദുബായിൽ വച്ചും.
എന്തോ ഒരു ഹെവി ഐറ്റം ലോഡിങ് ആണെന്ന് ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ തോന്നിയെങ്കിലും. ഇജ്ജാതി ഐറ്റം ആണെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. ഇവൻറെ വലുപ്പം മനസിലാക്കാൻ ഒരു വഴിയുണ്ട്. ഐ ക്യുബിൻറെ ഇപ്പോഴത്തെ ഇലക്ട്രിക്ക് മോട്ടോറിൻറെ കരുത്ത് 4.4 കിലോ വാട്ട് ആണ്.

ഇനി 23 ന് എത്തുന്ന മോഡലിൻറെ ഇലക്ട്രിക്ക് മോട്ടോറിൻറെ കരുത്ത് 11 കിലോ വാട്ട് ആണ് എന്നാണ് കരക്കമ്പി. ബി എം ഡബിൾ യൂ വിൻറെ ഇലക്ട്രിക്ക് മോപ്പഡ് സി ഇ 02 വിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
ഇലക്ട്രിക്ക് മോട്ടോറിൻറെ കരുത്ത് മനസിലാക്കിയപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാണ്. ഇവനൊരു വെറും മോപ്പഡ് അല്ല എന്നുള്ളത്. 11 കിലോ വാട്ട് കരുത്തുള്ള ഇവന് 50 കിലോ മീറ്റർ വേഗത എടുക്കാൻ വെറും 3 സെക്കൻഡ് മതി. 95 കിലോ മീറ്റർ ആണ് പരമാവതി വേഗത.

എന്നാൽ ഐ ക്യുബിൻറെ അത്ര റേഞ്ച് ഇവനില്ല. 90 കിലോ മീറ്റർ മാത്രമാണ് ഇവന് ലഭിക്കുന്നത്. 100 മിനിറ്റ് കൊണ്ട് 80% ചാർജ് ആകുന്ന ഇവൻറെ ആകെ ഭാരം 132 കെ ജി യാണ്. ബി എം ഡബിൾ യൂ 310, അപ്പാച്ചെ 310 എന്നിവരെ പോലെ ഡിസൈനിൽ മാത്രമല്ല, പവർട്രെയിനിലും ഇലക്ട്രിക്ക് മോഡലിൽ മാറ്റം പ്രതീക്ഷിക്കാം.
- വില കുറക്കാൻ ഒരുങ്ങി ഐ ക്യുബ്
- ഡി ക്യു വിൻറെ അടുത്ത ഇലക്ട്രിക്ക് ബൈക്ക് വരുന്നു.
- എഥറിൻറെ വെട്ട് വീഴുന്ന സ്ഥലങ്ങൾ
ടീസറിൽ നാല് വെള്ള ഡോട്ടുകളും ” ത്രിൽ ഹാസ് എ ഡേറ്റ് ” എന്ന പരസ്യ വാചകം മാത്രമാണ് ഉള്ളത്. ഇനി ഇലക്ട്രിക്ക് സ്കൂട്ടറിന് പകരം ഇലക്ട്രിക്ക് ബൈക്ക് ആകുമോ ??? എന്തായാലും കാത്തിരിക്കാം. ടീസറിൽ പുറത്ത് വിട്ടത് പോലെ അന്നേ ദിവസം ത്രില്ലിന് ഒരു കുറവുണ്ടാകാൻ സാധ്യതയില്ല.
Leave a comment