റോയൽ എൻഫീൽഡ് മോഡലുകളെ നേരിടാൻ ഹീറോ ഇറക്കിയതാണ് ഹാർലിയെ, ബജാജ് ട്രിയംഫും അവതരിപ്പിച്ചപ്പോൾ. ട്ടി വി എസിന് വെറുതെ നിൽക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ആ സ്പേസിലേക്ക് ട്ടി വി എസും എത്തുകയാണ്. നേരത്തെ ഇതിനു ചുറ്റുമായി വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും.
650 സിസി മോഡലായിരിക്കും എന്നാണ് സൂചന ഉണ്ടായിരുന്നത്. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ. 3 ലക്ഷത്തിന് താഴെയുള്ള മാർക്കറ്റ് വലിയ തോതിൽ വളരുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഈ ചുവടു മാറ്റം. ട്ടി വി എസ് മാത്രമല്ല എൻഫീൽഡും തങ്ങളുടെ പ്ലാനുകൾ മാറ്റി വരക്കുന്നത് നമ്മൾ കണ്ടതാണല്ലോ.
- ആർ ആർ 310 നിന് നാഷണൽ റെക്കോർഡ്
- ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160
- അപ്പാച്ചെ ആർ ട്ടി ആർ 310 സ്പോട്ടെഡ്
അതിനായി ഒരു പേരും ട്ടി വി എസ് ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർട്ടൺ കോംബാറ്റ് എന്നായിരിക്കും ഹാർലിയെയും ട്രിയംഫിനെയും വിറപ്പിക്കാൻ ട്ടി വി എസ് ഒരുക്കുന്ന മോഡലിൻറെ പേര്. കഴിഞ്ഞ ദിവസങ്ങളിൽ ട്ടി വി എസ് സിമ്പിൾ ക്ലാസ്സിക് ഡിസൈനും ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
അതിനോട് അടുത്ത് നിൽക്കുന്ന ഡിസൈനാകും പുത്തൻ മോഡലിൽ എത്തുന്നത്. ട്ടി വി എസ് റോനിന് സാധിക്കാത്തത് കോംബാറ്റ് സാധിക്കട്ടെ. ഇതിനൊപ്പം തന്നെ മറ്റ് ബ്രാൻഡുകൾ ചെയ്തത് പോലെ പ്രീമിയം ഷോറൂമുകൾ, അഫൊർഡബിൾ വില എന്നിവയും നോർട്ടണിലും പ്രതീക്ഷിക്കാം.
Leave a comment