ഇന്ത്യയിലെ ബ്രാൻഡുകൾ എല്ലാം അടുത്ത പടിയിലേക്ക് പോകുകയാണ്. ഹീറോ പ്രീമിയം നിരയിലേക്ക് എത്തുമ്പോൾ, മിഡ്‌ഡിൽ വൈറ്റ് ലക്ഷ്യമിട്ടാണ് ട്ടി വി എസിൻറെ പോക്ക്. ആദ്യം അഭ്യുഹങ്ങൾ മാത്രമായിരുന്ന 650 സിസി മോട്ടോർസൈക്കിൾ പതുക്കെ യഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.
ഇന്ത്യയിൽ 650 സിസി മോഡൽ എന്ന് തോന്നിക്കുന്ന ഒരു ചിത്രം ട്ടി വി എസ് പേറ്റൻറ്റ് ചെയ്തിരിക്കുന്നു. റെജിസ്റ്റർ ചെയ്ത ആ ചിത്രം ഒന്ന് വായിച്ചു നോക്കാം. ആദ്യത്തേത് റോയൽ എൻഫീൽഡ് മോഡലുകളുടേത് പോലെ സിമ്പിൾ ഡിസൈൻ രീതിയാണ് ഇവനും പിന്തുടരുന്നത്.

റൌണ്ട് ഹെഡ്‍ലൈറ്റ്, തടിച്ച ഇന്ധനടാങ്ക്, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ എന്നിവ ഇവനൊരു ക്ലാസ്സിക് റോഡ്സ്റ്റർ രൂപ ഭംഗി നൽകുന്നുണ്ട്. ഒപ്പം അത്ര പഴയതല്ല എന്ന് കാണിക്കുന്നതിനായി യൂ എസ് ഡി ഫോർക്കും നൽകിയിരിക്കുന്നു.
650 ട്വിൻസുമായി മത്സരിക്കാൻ ഒരുക്കുന്ന ഇവന് എൻജിൻ സൈഡിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല. പക്ഷേ ഈ എൻജിൻ എത്താൻ സാധ്യതയുള്ളത് ട്ടി വി എസ് സ്വന്തമാക്കിയ നോർട്ടണിൽ നിന്നാണ്. പ്രവർത്തനം ആരംഭിച്ച നോർട്ടണിൻറെ. ഒരു 650 സിസി പ്രോജക്റ്റ് മുടങ്ങി കിടക്കുന്നത് അതായിരിക്കും ഇത്.
അറ്റ്ലസ് 650 എന്ന് പേരിട്ടിരുന്ന ആ പ്രോജെക്റ്റിൽ രണ്ടു മോഡലുകളാണ് ഉണ്ടായിരുന്നത്. രണ്ടും ഒരു സ്ക്രമ്ബ്ലെർ രൂപത്തിലാണ് എത്തിയിരുന്നത്. നോമാഡ് കുറച്ചു റോഡ് വേർഷൻ പോലെയും. റേഞ്ചർ ഒരു ഓഫ് റോഡ് മോഡലുമായിരുന്നു. കാഴ്ചയിലും ഇതേ സിമ്പിൾ ഡിസൈൻ തന്നെ.
- ആർ ആർ 310 ഇൻ മിയാമി
- പോർഷെ നിറങ്ങളിൽ അപ്പാച്ചെ സീരീസ്
- ആർ ട്ടി ആർ 160 4വി യെയും ടൂറെർ ആക്കി.
- ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം
പക്ഷേ എൻജിൻ സൈഡിൽ കുറച്ചു ഭീകരനായിരുന്നു ഇരുവരും. 650 സിസി, പാരലൽ സിലിണ്ടർ എൻജിന് കരുത്ത് 85 പി എസും, 64 എൻ എം ടോർക്കുമായിരുന്നു. ഇതേ എൻജിൻ വലിയ മാറ്റങ്ങൾ വരുത്തിയാകും ട്ടി വി എസിൽ എത്താൻ സാധ്യത. കാരണം ട്ടി വി എസ് പ്രീമിയം ഭാഗത്തേക്ക് പിച്ച വകുന്നതല്ലേയൊള്ളു.
ട്രിയംഫ് – ബജാജ്, ഹീറോ – ഹാർലി പോലെയുള്ള ഒരു കൂട്ടുകെട്ടാകും ഇനി വരുന്നത്. ഒപ്പം ചില പ്രതികാരങ്ങൾ കൂടി ട്ടി വി എസിന് വീട്ടേണ്ടതുണ്ട്. കെ ട്ടി എം മേധാവി പറഞ്ഞിരുന്നു. നോർട്ടൺ ട്ടി വി എസ് വാങ്ങിച്ചത് അത്ര നല്ല തീരുമാനം ആയിരുന്നില്ല എന്ന്.
Leave a comment