റോയൽ എൻഫീഡ് ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രി ലെവൽ ഇരുചക്ര നിർമ്മാതാവാണ്. കുറച്ചധികം മോഡലുകൾ എൻഫീഡിനെ വേട്ടയാടാൻ നടക്കുന്നുണ്ടെങ്കിലും. അവരെല്ലാം പുതിയ മോഡലുകൾ ഇറക്കുക എന്നതിലുപരി എൻഫീഡിൻറെ മറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിലേക്ക് കടക്കാറില്ല.
എന്നാൽ ട്ടി വി എസ് കുറച്ച് നാളുകളായി എൻഫീൽഡ് പോകുന്ന വഴിയിലൂടെയാണ് പോക്ക്. അതിൽ ഉദാഹരമാണ് റൈഡർ മാനിയ പോലെ മോട്ടോ സോൾ എന്ന ഇവൻറ് നടത്തുന്നത്. അതിനൊപ്പം ഏൻഫീഡിൻറെ പുതിയൊരു സ്ട്രാറ്റജി ആണ്. കസ്റ്റമ് മോഡലുകളെ അവതരിപ്പിക്കുക എന്നത്. റോഡിൽ എത്താൻ പോകുന്ന പല മോഡലുകളെ കസ്റ്റമ് ഹോസുകൾ അവതരിപ്പിക്കുകയും. അത് റോയൽ എൻഫീൽഡ് തന്നെ പ്രൊമോട്ട് ചെയ്യാറുണ്ട്.
ആ വഴിയും പയറ്റുകയാണ് ട്ടി വി എസ്. റോയൽ എൻഫീൽഡിൻറെ എതിരാളിയായ റോനിൻറെ ഒരു കസ്റ്റമ് റോനിൻ സ്മോക്ഡ് നാളെ തങ്ങളുടെ മോട്ടോ സോൾ ഇവന്റിൽ അവതരിപ്പിക്കും. ഇന്റർനാഷണൽ കസ്റ്റമ് ഹൌസ് ആയ സ്മോക്ഡ് ഗാരേജ് ആണ് ഈ മോഡലിന് പിന്നിൽ. നാളെ എത്തുന്ന മോഡലിൻറെ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും. ചെറിയ ക്ലൂ ആയി സ്ക്രമ്ബ്ലെർ മോഡൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ റോനിൻറെ ലിമിറ്റഡ് എഡിഷനുമായി ഈ മോട്ടോർസൈക്കിൾ എത്തുമെന്നും ചെറിയൊരു കരകമ്പിയുണ്ട്.
Leave a comment