ഇന്ത്യയിൽ യുവാക്കളുടെ ഇടയിൽ വലിയ ചലനങ്ങളാണ് ട്ടി വി എസ് കുറച്ചു നാളുകളായി ഉണ്ടാക്കി എടുത്തിട്ടുള്ളത്. കുറഞ്ഞ കാപ്പാസിറ്റിയുള്ള മോഡലുകളിലും മികച്ച പെർഫോമൻസും ഫീച്ചേഴ്‌സുമാണ് ട്ടി വി എസിൻറെ പുതിയ തലമുറ മോഡലുകളെ എതിരാളികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യയിൽ മികച്ച വില്പനയാണ് ഇവർ നേടിക്കൊണ്ടിരിക്കുന്നതും. കടുത്ത മത്സരം നടക്കുന്ന 125 സിസി സെഗ്മെന്റിൽ കഴിഞ്ഞ18 മാസം കൊണ്ട് 3 ലക്ഷത്തിന് മുകളിൽ വില്പനയാണ് റൈഡർ നേടിയിരിക്കുന്നത്. 2021 സെപ്റ്റംബർ 16 നാണ് റൈഡർ ഇന്ത്യയിൽ എത്തിയത്. ഇതിനും വലിയ പൂരമാണ് അപ്പുറത്ത് സ്കൂട്ടർ സെഗ്മെന്റിൽ നടക്കുന്നത്.
- റൈഡറിന് സ്റ്റാറ്റസ് വിട്ട് ഒരു കളിയില്ല
- ട്ടി വി എസിൽ നിന്നൊരു പ്രീമിയം മോഡൽ കൂടി
- ട്ടി വി എസ് 650 അണിയറയിൽ
ഇന്ത്യയുടെ സ്കൂട്ടർ നിരയിൽ വിപ്ലവമായി മാറിയ എൻടോർക് 125. 15 ലക്ഷം യൂണിറ്റുകളാണ് ലോകമെബാടും വില്പന നടത്തിയിരിക്കുന്നത്. അതിൽ 13 ലക്ഷത്തിനടുത്തും ഇന്ത്യയിൽ നിന്ന് തന്നെ. 2018 ഫെബ്രുവരിയിൽ അവതരിപ്പിച്ച മോഡൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 16% അധിക വളർച്ചയാണ് നേടിയിരിക്കുന്നത്.
ഇരു മോഡലുകളും 125 സിസി ആണെങ്കിലും സെഗ്മെൻറ് ലീഡിങ് ഫീച്ചേഴ്‌സാണ് ഇരുവരുടെയും ഹൈലൈറ്റ്. ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, റൈഡിങ് മോഡ് എന്നിവക്കൊപ്പം ക്ലാസ്സ് ലീഡിങ് പെർഫോമൻസ് കൂടിയാകുമ്പോൾ യുവാക്കൾ എങ്ങനെ നോക്കാതിരിക്കും.
Leave a comment