സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉള്ള ട്ടി വി എസ് കുടുംബത്തിൽ വിൽപനയിൽ മുൻതൂക്കം എപ്പോഴും സ്കൂട്ടറുകൾക്കാണ്. എന്നാൽ മോശമില്ലാത്ത വില്പന മോട്ടോർസൈക്കിളുകൾ നേടുന്നുണ്ട് താനും. അതിൽ മറ്റ് ബ്രാൻഡുകളെ പോലെ ഏറ്റവും അഫൊർഡബിൾ താരങ്ങൾക്ക് അല്ല ഏറ്റവും ഡിമാൻഡ്. അപ്പാച്ചെ സീരിസിനാണ് ഏറ്റവും ആവശ്യക്കാർ.
അതിൽ ഡിസംബർ മാസത്തിൽ എഫ് സി ക്കും ജിക്സറിനും അടി തെറ്റിയത് പോലെ. വർഷങ്ങളായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അപ്പാച്ചെയുടെ കിരീടത്തിന് ഇളക്കം സംഭവിച്ചിരിക്കുകയാണ്. 125 നിരയിലെ പരിഷ്കാരിയാണ് ഡിസംബർ മാസത്തിൽ ഒന്നാമൻ. ഡിസംബർ മാസത്തിൽ 26,063 യൂണിറ്റ് റൈഡർ വില്പന നടത്തിയപ്പോൾ. അപ്പാച്ചെ സീരിസിലെ നാല് മോഡലുകൾക്കും കൂടി 22,181 യൂണിറ്റ് മാത്രമാണ് വില്പന നടത്താൻ കഴിഞ്ഞത്.

2021 സെപ്റ്റംബറിൽ അവതരിപ്പിച്ച റൈഡർ അപ്പാച്ചെയുടെ പോലെ പെർഫോമൻസ് ഡി എൻ എ തന്നെയാണ് പിന്തുടരുന്നത്. അതിനൊപ്പം സെഗ്മെൻറ്റ് ഫസ്റ്റ് ഫീച്ചേഴ്സും, കാലത്തിന് ഒപ്പമുള്ള ഇലക്ട്രോണിക്സ് കൂടി നൽകിയാണ് ഇവനെ മാർക്കറ്റിൽ എത്തിച്ചത്. ഈ വർഷം ട്ടി എഫ് ട്ടി കൂടി റൈഡറിന് അവതരിപ്പിച്ചിരുന്നു. ജനുവരിയിൽ 11,377 യൂണിറ്റ് വില്പന നടത്തിയാണ് ഈ വർഷം ആരംഭിച്ചത്. ഏപ്രിൽ, മെയ് മാസത്തെ വില്പനയിലെ ഇടിവ് മാറ്റി നിർത്തിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല റൈഡറിന്. ശരിക്കും എമേർജിങ് സൂപ്പർ സ്റ്റാർ തന്നെ.
2022 ലെ അപ്പാച്ചെയുടെയും റൈഡർ 125 ൻറെ യും വില്പന
റൈഡർ | അപ്പാച്ചെ സീരീസ് | |
ജനുവരി | 11,377 | 25,925 |
ഫെബ്രുവരി | 12,128 | 27,439 |
മാർച്ച് | 12,128 | 27,439 |
ഏപ്രിൽ | 3,392 | 7,342 |
മേയ് | 344 | 27,044 |
ജൂൺ | 11,718 | 16,737 |
ജൂലൈ | 16,310 | 24,222 |
ഓഗസ്റ്റ് | 20,064 | 40,520 |
സെപ്റ്റംബർ | 21,766 | 42,954 |
ഒക്ടോബർ | 24,153 | 40,988 |
നവംബർ | 26,997 | 27,122 |
ഡിസംബർ | 26,063 | 22,181 |
ആകെ | 1,86,440 | 3,29,913 |
Leave a comment