ഇന്ത്യയിൽ ഇപ്പോൾ വിലക്കയറ്റത്തിൻറെ കാലമാണ്. ബി എസ് 6.2 വിൻറെ വരവോടെ ഇരുചക്ര വിപണിയിൽ കുറച്ച് കൂടുതൽ ആണ്. എന്നാൽ ഈ വിലക്കയറ്റത്തിനിടയിൽ ഒരു സൈഡിൽ വില കുറക്കലും നടക്കുന്നുണ്ട്. എം ട്ടി ക്ക് ശേഷം ആ നിരയിൽ എത്തിയിരിക്കുകയാണ് ട്ടി വി എസിൻറെ ടെക്കി കമ്യൂട്ടർ റൈഡർ.
വിലകുറക്കുന്നതിനായി എന്തൊക്കെ വെട്ടി കുറക്കലുകൾ ആണ് റൈഡറിന് നടത്തിയിരിക്കുന്നത് എന്ന് നോക്കാം. എം ട്ടി യെക്കാളും കുറച്ചു മാറ്റങ്ങൾ മാത്രമാണ് റൈഡർ നടത്തിയിരിക്കുന്നത്. കാരണം അങ്ങനെ സ്റ്റാറ്റസ് വിട്ട് ഒരു കളിയില്ല എന്നാണ് റൈഡറിൻറെ പക്ഷം. ആകെയുള്ള മാറ്റം സ്പ്ലിറ്റ് സീറ്റിന് പകരം സിംഗിൾ പീസ് സീറ്റ് വന്നു എന്നതാണ്. അതിനൊപ്പം ചുവപ്പ് നിറം മാത്രമാണ് പുത്തൻ മോഡലിന് ഉള്ളത്. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി കുറച്ചിരിക്കുന്നത് 1000 രൂപയാണ്.
വില കുറക്കാൻ ആണെങ്കിൽ മുന്നിലെ ഡിസ്ക് ബ്രേക്ക്, റിവേഴ്‌സ് മീറ്റർ കൺസോൾ, മോണോ ഷോക്ക് അബ്സോർബർസ്, റൈഡിങ് മോഡ് എന്നിങ്ങനെ എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോൾ കുറക്കാൻ ഏറെ ഉണ്ടെങ്കിലും. അവിടേക്ക് ഒന്നും ഒരു മാറ്റവും റൈഡറിന് ട്ടി വി എസ് നൽകിയിട്ടില്ല. മുകളിൽ പറഞ്ഞതുപോലെ സ്റ്റാറ്റസ് വിട്ട് ഒരു കളിയില്ല.
ഇനി വിലയിലേക്ക് നോക്കിയാൽ ഇപ്പോൾ പുറത്തിറക്കിയ വാരിയൻറ് ആണ് ഏറ്റവും അഫൊർഡബിൾ 98,484 രൂപ, അതിന് മുകളിലായി സ്പ്ലിറ്റ് സീറ്റ് 1000 രൂപ വർദ്ധിച്ച് 99,484 രൂപ. അതിന് മുകളിലാണ് ട്ടി എഫ് ട്ടി ഡിസ്പ്ലേ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ എസ് എക്സ് എത്തുന്നത്. വില 107,584 രൂപ ഇവയെല്ലാം കേരളത്തിലെ എക്സ് ഷോറൂം വിലകളാണ്.
എൻജിൻ അതേ 124.8 സിസി, എയർ ഓയിൽ കൂൾഡ് എൻജിനാണ് കരുത്ത് 11.3 പി എസ് ടോർക്ക് 11.2 എൻ എം എന്നിങ്ങനെയാണ്. 5.9 സെക്കൻഡ് കൊണ്ട് 60 കിലോ മീറ്റർ എത്താൻ ശേഷിയുള്ള ഇവന് അടുത്ത് തന്നെ ഒരു വിലകയ്യറ്റത്തിന് സാധ്യതയുണ്ട്. ഇപ്പോഴും ഇവൻ ബി എസ് 6.2 എൻജിനിലേക്ക് എത്തിയിട്ടില്ല.
Leave a comment