യുവാക്കളുടെ ഇടയിൽ ഏറെ ജനപ്രീതി വന്നിരിക്കുന്ന 125 സിസി കമ്യൂട്ടറാണ് റൈഡർ. ഉത്സവകാലം ആഘോഷിക്കാനായി പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് റൈഡർ. എൻടോർകിൽ കണ്ട സ്ക്വാർഡ് എഡിഷൻ തന്നെയാണ് ഇവനിലും എത്തുന്നത്.
സൂപ്പർ ഹീറോയുടെ ഗ്രാഫിക്സ് അണിഞ്ഞു എത്തുന്ന ഈ എഡിഷനിൽ. എൻടോർകിൽ കണ്ട അത്ര സൂപ്പർ ഹീറോകൾ ഇവിടെ ഇല്ല. അയേൺ മാൻ, ബ്ലാക്ക് പന്തർ തുടങ്ങിയ രണ്ടു സൂപ്പർ ഹീറോക്കൾ മാത്രമാണ് റൈഡറിൻറെ സ്‌ക്വാഡിൽ ഉള്ളത്.

സ്പ്ലിറ്റ് സീറ്റ് വാരിയന്റിലാണ് ഈ ഗ്രാഫിക്സ് ലഭ്യമാകുന്നത്. എന്നാൽ പുതിയ നിറങ്ങൾ എത്തിയതോടെ ഓൺ റോഡ് വിലയിൽ മാറ്റം വന്നിട്ടുണ്ട്. 2,350 രൂപയാണ് ഇവന് അധികം നൽകേണ്ടത്. ഇതിനൊപ്പം ഓൺ റോഡ് പ്രൈസും വാരിയൻറ്റും കൂടി നോക്കാം.
ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, സ്‌ക്വാഡ് എഡിഷൻ, എസ് എക്സ് എന്നിങ്ങനെയാണ് വാരിയന്റുകളുടെ കിടപ്പ്. അതിൽ ഏറ്റവും മുകളിലെ വാരിയന്റിൽ മാത്രമാണ് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ഉള്ളത്. പിന്നെ വലിയ മാറ്റങ്ങളില്ല. അതേ എൻജിൻ അതെ സ്പെക് തന്നെ.
ട്ടി വി എസ് ഇവനെ വല്ലാതെ താഴത്തേക്ക് കൊണ്ടുവരില്ല എന്ന് സിംഗിൾ സീറ്റ് ഓപ്ഷൻ കൊണ്ടുവന്നപ്പോൾ നമ്മൾ കണ്ടതാണ്.
ഇനി ഓൺ റോഡ് പ്രൈസ് നോക്കാം.
വാരിയൻറ് | ഓൺ റോഡ് വില |
എസ് എക്സ് | 1,34,584 |
സ്ക്വാർഡ് എഡിഷൻ | 1,28,349 |
സ്പ്ലിറ്റ് സീറ്റ് | 1,25,991 |
സിംഗിൾ സീറ്റ് | 1,23,162 |
Leave a comment