റോയൽ എൻഫീഡിനെ വളഞ്ഞ് പിടിക്കാൻ തന്നെയാണ് ട്ടി വി എസിൻറെ പ്ലാൻ. മോട്ടോർസൈക്കിൾ ഫെസ്റ്റിവൽ, കസ്റ്റമ് മോഡലുകൾ, 650 സിസി വരെ എത്തി നിൽക്കുന്ന കഥയിൽ. ഇനി ഒരാൾക്ക് കൂടിയുള്ള പ്ലാനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പക്ഷേ ഇത്തവണ പണികിട്ടുന്നത് റോയൽ എൻഫീൽഡിന് അല്ല എന്ന് മാത്രം, യെസ്‌ടിക്കാണ്. എങ്ങനെ എന്ന് നോക്കാം.
ഏതാണ് മോഡൽ എന്ന് ട്ടി വി എസ് ഇപ്പോഴും ഒഫീഷ്യലി വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത വൃത്തങ്ങൾ പറഞ്ഞുവക്കുന്നത്. ട്ടി വി എസിൻറെ ഉത്സവത്തിലെ കസ്റ്റമ് മോഡലുകളുടെ ഇടയിൽ തിളങ്ങിയ എസ് സി ആറിൻറെ. റോഡ് സ്ക്രമ്ബ്ലെർ പതിപ്പാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ്.
റോനിനിൽ കണ്ട 225 സിസി എൻജിൻ തന്നെയാണ് ഇവനിലും കരുത്ത് പകരുന്നതെങ്കിലും. കസ്റ്റമ് മോഡലിനെ വിട്ട് റോഡിലേക്ക് വേണ്ടിയുള്ള പണികൾ എല്ലാം ചെയ്താകും ഇവൻ വിപണിയിൽ എത്തുക. കസ്റ്റമ് മോഡലിൻറെ പൊലിമ ഒന്നും ഉണ്ടാകില്ലെങ്കിലും സ്ക്രമ്ബ്ലെർ മോഡലിനോട് നീതി പുലർത്തുന്ന രീതിയിലായിരിക്കും ഇവനെ ട്ടി വി എസ് ഒരുക്കുന്നത്. അടുത്ത വർഷമാണ് ഇവൻറെ ഊഴം.
ഈ വരും മാസങ്ങളിൽ തന്നെ ആർ ട്ടി ആർ 310 വിപണിയിൽ എത്തുമെന്ന് ഉറപ്പാണ്. സ്പെക്, ഇലക്ട്രോണിക്സ് എന്നിവ ആർ ആർ 310 നിൽ നിന്ന് എടുത്ത്. പുതിയൊരു ഡിസൈനുമായി ഒരു നേക്കഡ് മോഡലായിരിക്കും അണിയറയിൽ ഒരുങ്ങുന്നത്. പക്ഷേ ഇവൻറെ മെയിൻ ഹൈലൈറ്റ് വിലയിലാണ്. ഇപ്പോഴുള്ള എതിരാളികളായ സി ബി 300 എഫ് , ജി 310 ആർ, ഡ്യൂക്ക് 390 എന്നിവരെക്കാളും വിലയിൽ കുറവുണ്ടാകും പുത്തൻ 310 നിന്. ഏകദേശം 2.5 ലക്ഷത്തിന് താഴെയാകും ഇവൻറെ എക്സ് ഷോറൂം വില.
Leave a comment