15 മുതൽ 34 വയസുള്ളവരെ പിടിക്കാൻ ഗെയിമിൽ അപ്പാച്ചെ ആർ ആർ 310 നിനെ ഇറക്കിയശേഷം. പോർഷെ പരസ്യങ്ങളിലെ പോലെ എല്ലാം തുടങ്ങുന്നത് കുട്ടികളിൽ നിന്നാണ്. അതുകൊണ്ട് തന്നെ കുറച്ചു കൂടി താഴെയുള്ള കുട്ടികളെ പിടിക്കാനാണ് ട്ടി വി എസിൻറെ പ്ലാൻ. 5 മുതൽ 16 വയസ്സുള്ളവരെ അടുപ്പിക്കാനായി പുതിയ എക്സ്പിരിയൻസ് സെൻറെർ തുടങ്ങുന്നത്.

പുതിയ തലമുറ എക്സ്പിരിയൻസ് സെൻറെറിൽ പ്രതീഷിക്കുന്നത് കുട്ടികളെയാണ്. അവർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് വർച്ചുവൽ റേസിംഗ് സിമുലേഷൻ, ടെക്‌നീഷ്യൻറെ സൂപ്പർവിഷനിൽ ബൈക്ക് അസംബ്ലി, മിനിയേച്ചർ റേസ് ട്രാക്ക്, കുട്ടികൾക്ക് ബൈക്ക് ഡിസൈൻ ചെയ്യാനുള്ള സ്ഥലം എന്നിവയാണ് ഈ എക്സ്പിരിയൻസ് സെന്ററിൻറെ ഹൈലൈറ്റുകൾ.
ഇവക്കൊപ്പം ട്ടി വി എസ് ബ്രാൻഡിൻറെ ട്ടി ഷർട്ട്, ബാഗ്, ഹെൽമെറ്റ്, തൊപ്പി തുടങ്ങിയ സാധന സമഗരികളും ഈ ഷോറൂമിൽ ലഭ്യമാണ്. മുംബൈയിലെ ആർ സിറ്റി മാളിലാണ് ഈ പുത്തൻ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിജയമായാൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും പുത്തൻ ഷോറൂം ശൃംഖല വ്യാപിക്കും.
Leave a comment