ഇന്ത്യയിൽ ട്ടി വി എസിന് നല്ല കാലമാണ്. പുതിയ മോഡലുകൾ പുതിയ റെക്കോർഡുകൾ കിഴടക്കുമ്പോൾ തന്നെ. റോനിനിൻറെ വില്പന ഇഴഞ്ഞു നീങ്ങുകയാണ്. സെപ്റ്റംബർ 2023 ലെ ട്ടി വി എസ് നിരയിലെ വില്പന നോക്കാം. ട്ടി വി എസ് നിരയിലെ രാജാവായ ജൂപ്പിറ്ററിന് താഴെയാണ്.
ഹൈലൈറ്റ്സ്
- പഴയ ആളുകൾ മങ്ങുന്നു
- പുതിയ ആളുകൾ തിളങ്ങുന്നു,
- പക്ഷേ, റോനിൻ തിരിച്ചെത്തുന്നു
റൈഡർ 125 ൻറെ വില്പന നടത്തുന്നത്. തൊട്ട് താഴെയായി പഴയ രാജാവ് എക്സ് എൽ നിൽക്കുന്നു. അതിന് താഴെ എൻടോർക്കും നിലയുറപ്പിച്ചപ്പോൾ. അപ്പാച്ചെ സീരിസിന് 5 ആം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. കുറച്ചു മാസങ്ങളായി തന്നെ ആർ ട്ടി ആർ സീരിസിൽ വില്പനയിൽ വലിയ ഇടിവാണ് നേരിടുന്നത്.

പ്രധാന എതിരാളിയായ പൾസർ സീരിസിൽ മികച്ച വില്പനയും നേടുന്നുണ്ട്. ഒപ്പം പുതിയ മോഡലുകളുടെ വലിയ കുതിപ്പിനൊപ്പം, റോയൽ എൻഫീൽഡ് നിരയെ ലക്ഷ്യമിട്ട് അവതരിപ്പിച്ച റോനിന്. വലിയ തിരിച്ചടിയാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇത്രയധികം ഷോറൂമുകൾ ഉണ്ടായിട്ട് കൂടി.
ട്രിയംഫ് 400 ൻറെ വില്പനക്കൊപ്പം പോലും റോനിന് എത്താൻ സാധിക്കുന്നില്ല. എന്നാൽ പുതിയ ക്രിക്കറ്റ് സെൻസേഷൻ ഗില്ലുമായുള്ള പുതിയ പരസ്യം എന്നിവ നൽകി. റോനിൻറെ വില്പന ഉയർത്താൻ ട്ടി വി എസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ അത് വിജയിക്കുമെന്ന് കരുത്താം.
2023 സെപ്റ്റംബറിലെ ട്ടി വി എസ് നിരയുടെ വില്പന.
മോഡൽസ് | സെപ്. 2023 | സെപ്. 2022 | വ്യത്യാസം | വളർച്ച |
ജൂപ്പിറ്റർ | 83,130 | 82,394 | 736 | 0.89 |
റൈഡർ | 48,753 | 21,766 | 26,987 | 123.99 |
എക്സ് എൽ | 44,943 | 47,613 | -2,670 | -5.61 |
എൻടോർക്ക് | 32,103 | 31,497 | 606 | 1.92 |
അപ്പാച്ചെ സീരീസ് | 26,774 | 42,954 | -16,180 | -37.67 |
ഐ ക്യുബ് | 20,276 | 4,923 | 15,353 | 311.86 |
സ്പോർട്ട് | 17,400 | 14,057 | 3,343 | 23.78 |
റേഡിയോൺ | 13,430 | 14,726 | -1,296 | -8.80 |
സെസ്റ്റ് | 7,089 | 5,913 | 1,176 | 19.89 |
സ്റ്റാർ സിറ്റി | 4,241 | 7,947 | -3,706 | -46.63 |
റോനിൻ | 2,014 | – | 2,014 | 0 |
ആർ ആർ 310 | 340 | 570 | -230 | -40.35 |
ആകെ | 3,00,493 | 2,74,360 | 26,133 | 9.53 |
Leave a comment