ഇന്ത്യൻ ബ്രാൻഡുകളിൽ റേസിംഗ് ഡി എൻ എ നിറക്കുന്ന ഇരുചക്ര നിർമ്മാതാവാണ് ട്ടി വി എസ്. തങ്ങളുടെ 125 മുതൽ 310 സിസി മോഡലുകളിൽ വരെ ഈ എഫക്റ്റ് കാണാം. എന്നാൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വിപണിയിലേക്ക് കടന്നിട്ടുണ്ടെങ്കിലും തങ്ങളുടെ തനി സ്വഭാവം എടുക്കാൻ ട്ടി വി എസിന് കഴിഞ്ഞിട്ടില്ല.
ഐ ക്യുബ് എത്തി മൂന്ന് വർഷങ്ങൾ കഴിയുമ്പോൾ. ഇതാ തങ്ങളുടെ സ്‌പോർട്ടി ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 23 ന് വിപണിയിൽ എത്തുന്ന മോഡലിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. കുറച്ചു വലിയ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് വ്യക്തം.
- ആർ ആർ 310 നിന് നാഷണൽ റെക്കോർഡ്
- ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160
- അപ്പാച്ചെ ആർ ട്ടി ആർ 310 സ്പോട്ടെഡ്
ഇപ്പോൾ പറയാൻ സാധിക്കുന്നത്. ഐ ക്യുബിനെക്കാളും വലിയ ഇലക്ട്രിക്ക് മോട്ടോർ, 150 + കിലോ മീറ്റർ റേഞ്ച് എന്നിവക്ക് പുറമേ. ഫാസ്റ്റ് ചാർജിങും പ്രതീക്ഷിക്കാം. ഡിസൈൻ കൂടുതൽ സ്‌പോർട്ടി ആയിരിക്കും. 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ക്രീഒൺ കൺസെപ്റ്റുമായി ചെറിയ സാദൃശ്യം ഉണ്ടാകും.
ടെക്നോളജിയിലും കുറച്ചധികം അപ്ഡേഷനുകൾ ഉണ്ടാകും. സ്‌പോർട്ടി മോഡൽ ആയതിനാൽ ട്രാക്കിൽ നിന്ന് എത്തിയ ഫീച്ചേഴ്സും പുത്തൻ മോഡലിൽ പ്രതീക്ഷിക്കാം. എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ് തുടങ്ങിയവ.
ഗ്ലോബൽ മാർക്കറ്റ് ലക്ഷ്യമിടുന്ന ട്ടി വി എസ് തങ്ങളുടെ സ്‌പോർട്ടി സ്കൂട്ടർ ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത് ദുബായിലാണ്. അതുകൊണ്ട് തന്നെ കുറച്ചധികം പ്രതീക്ഷക്കൾ ഈ മോഡലിന് പിന്നിലുണ്ട്.
Leave a comment