വരാൻ പോകുന്ന കാലങ്ങളിൽ യാത്രക്ക് കരുത്ത് പകരുന്നത് ഇലക്ട്രിക്ക് ആകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ട്ടി വി എസും അണിയറയിൽ വലിയ ഇലക്ട്രിക്ക് ഹൃദയങ്ങൾ ഒരുക്കുന്നുണ്ട്. ബി എം ഡബിൾ യൂ പങ്കാളിത്തം ഇലക്ട്രിക്കിലും തുടരുമെന്ന് അറിയിച്ച ട്ടി വി എസ്.
5 മുതൽ 25 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറുകളാണ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവിധ സെഗ്മെന്റുകളിലായി ഈ റേഞ്ചിലുള്ള മോഡലുകൾ വിപണിയിലെത്തും. 18 മാസത്തിനുളിൽ എന്ന ഞെട്ടിക്കുന്ന സമയവും പുറത്ത് വിട്ടിട്ടുണ്ട്. പ്രീമിയം മോഡലുകൾ എത്തുന്നതോടെ സ്വാപ്പബിൾ ബാറ്റെറിയുടെ സാധ്യതകളും ട്ടി വി എസ് തേടുന്നുണ്ട്.
ഇപ്പോൾ ഐ ക്യുബ് മാത്രമാണ് ട്ടി വി എസിൻറെ പക്കൽ ഇലക്ട്രിക്ക് വിപണിയിൽ ഉള്ളത്. 2020 ൽ വിപണിയിൽ എത്തിയ ഐ ക്യുബ്, 50,000 യൂണിറ്റ് വില്പന നടത്തി മികച്ച പ്രകടനം തുടരുമ്പോൾ. ഉടനെ തന്നെ കൂടുതൽ റേഞ്ച് മായി ഐ ക്യുബ് എസ് ട്ടി വിപണിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള മോഡലുകൾക്ക് 100 കിലോ മീറ്റർ ആണ് റേഞ്ച്. ഇനി വരാൻ പോകുന്നത് 145 കിലോ മീറ്റർ റേഞ്ച് മായാണ്. ഐ ക്യുബിന് വില ആരംഭിക്കുന്നത് 1.25 ലക്ഷം മുതലാണ്.
പ്രധാന എതിരാളിയായ ബാജ്ജും തങ്ങളുടെ ഇലക്ട്രിക്ക് പദ്ധതികൾ പുറത്ത് വിട്ടിരുന്നു.
Leave a comment