2005 ലാണ് ട്ടി വി എസ് തങ്ങളുടെ പെർഫോമൻസ് മോഡലായ അപ്പാച്ചെ 150 ആദ്യമായി അവതരിപ്പിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ആർ ട്ടി ആർ വേർഷൻ കൂടി എത്തിയതോടെ കാഴ്ചയിലും പെർഫോമൻസിലും ഇന്ത്യയിൽ പുതിയൊരു വഴി തുറക്കുകയാണ് ട്ടി വി എസ് ചെയ്തത്. ഇന്റർനാഷണൽ മാർക്കറ്റിൽ ട്രാക്കിൽ നിന്നും റോഡിൽ എത്തുന്ന മോഡലുകളുടെ ഇന്ത്യൻ പതിപ്പായിരുന്നു ട്ടി വി എസ് അപ്പാച്ചെ.
തങ്ങളുടെ ഓരോ തലമുറ അപ്പാച്ചെയും ട്രാക്കിലെ പല ഘടകങ്ങളും ഉൾപ്പെടുത്തിയാണ് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ എന്നും പെർഫൊമൻസിൻറെ കാര്യത്തിൽ അല്ലെങ്കിൽ, 0 ട്ടു 60 കിലോ മീറ്റർ വേഗത എടുക്കുന്ന കാര്യത്തിൽ എന്നും മുന്നിലാണ് അപ്പാച്ചെ സീരീസ്.

കാലത്തിന് ഒപ്പം സഞ്ചരിക്കുന്ന ട്ടി വി എസ് തങ്ങളുടെ സ്വകാര്യ അഹങ്കാരമായ അപ്പാച്ചെക്കും. ടെക്നോളജിയുടെ കാര്യത്തിലും ക്ലാസ്സ് ലീഡിങ് ആകാൻ എന്നും ശ്രമിച്ചിട്ടുണ്ട്. റൈഡിങ് മോഡ്, റൈഡ് ത്രൂ ടെക്നോളജി, 160 യിൽ 4 വാൽവ് എൻജിൻ, പ്രീ ലോഡ് അഡ്ജസ്റ്റബിൾ സസ്പെൻഷൻ, അഡ്ജസ്റ്റബിൾ – ബ്രേക്ക്, ക്ലച്ച് ലിവർ, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ കാര്യങ്ങൾ കൊണ്ട് എപ്പോഴും പോളിഷ് ചെയ്ത് കൊണ്ടിരുന്നു.
ആ പ്രയന്നതിനുള്ള അവാർഡ് ആണ്. ഇപ്പോൾ ലോകത്തിൽ ആകെ 50 ലക്ഷം അപ്പാച്ചെക്കൾ ഇതിനോടകം തന്നെ വില്പന നടത്തിയിട്ടുണ്ട് എന്നുള്ള സന്തോഷ വാർത്ത. അതിൽ അവസാന 10 ലക്ഷം വില്പന നടത്തിയിരിക്കുന്നത് 27 മാസം കൊണ്ടാണ്. 60 ഓളം രാജ്യങ്ങളിൽ ഇപ്പോൾ സാന്നിദ്യം ട്ടി വി എസിനുണ്ട്. എന്നാൽ കൂടുതലും അപ്പാച്ചെക്കളും വില്പന നടത്തിയിരിക്കുന്നത് ഇന്ത്യയിലാണ്.
അധികം വൈകാതെ തന്നെ ഇന്ത്യയിൽ മാത്രം 50 ലക്ഷം യൂണിറ്റുകൾ എന്ന റെക്കോർഡിലും അപ്പാച്ചെ എത്തും. പ്രധാന എതിരാളിയായ പൾസർ സീരീസ് 2018 ൽ ഇന്ത്യയിൽ 1 കോടി വില്പന നടത്തിയിരുന്നു.
Leave a comment