ട്ടി വി എസ് കുറച്ചു നാളുകളായി തങ്ങളുടെ ആർ ആർ 310 നിൻറെ നേക്കഡ് വേർഷൻ വരുമെന്ന് പറഞ്ഞു കൊതിപ്പിക്കുന്നു. എന്നാൽ ഏറെ കാത്തിരിപ്പിന് ഒടുവിൽ കുറച്ചു ചാരചിത്രങ്ങൾ എത്തിയിരുന്നു. എന്നാൽ കൺസെപ്റ്റ് പോലെ തോന്നുന്ന മോഡലിൽ നിന്ന്. ഇതാ റോഡ് ടെസ്റ്റിലേക്ക് എത്തിയിരിക്കുകയാണ് ആർ ട്ടി ആർ 310.
പുതിയ ടെസ്റ്റിംഗ് മോഡലിൻറെ വിശേഷങ്ങളിലേക്ക് കടക്കാം. ഇപ്പോൾ ചാരകണ്ണിൽപ്പെട്ടിരിക്കുന്നത് നേരത്തെ പോലെ പിൻവശവും സൈഡ് പാനലും പിന്നെ തെളിച്ചമില്ലാത്ത മുൻവശവുമാണ്. കണ്ടിത്തോളം മിനിമലിസ്റ്റിക് ഡിസൈൻ രീതിയിൽ തന്നെയാണ് ഇവനും പിന്തുടരുന്നതും.
ഇനി തെളിച്ചമുള്ള പിൻവശത്ത് നിന്ന് തുടങ്ങിയാൽ, ആർ ആർ 310 നിനെ പോലെ ഇൻസ്പിരേഷൻ വരുന്ന വഴി. ഡുക്കാറ്റിയിൽ നിന്ന് തന്നെയാണ്. ആർ ആർ 310 പാനിഗാലെയിൽ നിന്നാണ് ഉൽഭവിച്ചതെങ്കിൽ. സ്ട്രീറ്റ് ഫൈറ്റർ സീരിസിൽ നിന്നല്ല നേക്കഡ് താരം എത്തുന്നത്.

മറിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പകർത്തി എഴുത്ത് നടത്തിയിട്ടുള്ള ഡയവലുമായാണ് പിൻവശത്തിന് ഏറെ സാമ്യം. ടയർ ഹഗറിൽ പിടിപ്പിച്ച നമ്പർ പ്ലേറ്റും, അതിന് ഇരു അറ്റത്തും കാവൽ നിൽക്കുന്ന എൽ ഇ ഡി ഇൻഡിക്കേറ്ററും ഇവിടെയും കാണാം.
മഡ്ഗാർഡ് എലിമിനേറ്റർ ഇല്ലാതെ റിയർ ടയർ വിശാലമായി തന്നെ കാണാം. 310 നിൽ ഉള്ളത് പോലെ മിഷ്ലിൻ റോഡ് 5 ടയറുകൾ തന്നെയാണ് ഇവനും നൽകിയിരിക്കുന്നത്. ഉയർന്ന് ചെരിഞ്ഞു ഇറങ്ങുന്ന എക്സ്ഹൌസ്റ്റും ആർ ആറിൽ കണ്ടത് തന്നെ.
ടൈൽ സെക്ഷനിലും കാണാം കോംപാക്റ്റ്നസ്. സൂപ്പർ സ്പോർട്ടിൽ നിറഞ്ഞു നിൽക്കുന്ന ടൈൽ സെക്ഷൻ ആണെങ്കിൽ. നേക്കഡിൽ ഒതുക്കി രണ്ടറ്റത്തും ചെറുതാക്കി വച്ചിട്ടുണ്ട്. ഗ്രാബ് റെയിൽ സ്പ്ലീറ്റായി വച്ചിരിക്കുന്നു. ഇനി സൈഡിലേക്ക് പോയാലും ഒതുക്കി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് വ്യക്തം.

മസ്ക്കുലർ ഇന്ധനടാങ്ക്, ടാങ്ക് ഷോൾഡർ, സ്പ്ലിറ്റ് സീറ്റ്, ഉയർന്നിരിക്കുന്ന സിംഗിൾ പീസ് ഹാൻഡിൽ ബാർ വരെ ഇപ്പോൾ ചാര ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇനി എൻജിൻ സൈഡ് നോക്കിയാൽ ആർ ആർ 310 നിൻറെ പോലെ ആണെങ്കിലും സ്ട്രീറ്റ് നേക്കഡിനനുസരിച്ച് ചെയിൻ സ്‌പോക്കറ്റ്, ഗിയർ റേഷിയോ എന്നിവയിൽ മാറ്റം പ്രതിക്ഷിക്കാം.
എന്നാൽ ഫീച്ചേഴ്‌സീലും ആർ ആർ 310 നിലെ പോലെ ധാരാളിത്തം ഇവിടെയും ഉണ്ടാകും. ഡ്യൂവൽ ചാനൽ എ ബി എസ്, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, സ്ലിപ്പർ ക്ലച്ച്, ത്രോട്ടിൽ ബൈ വൈറിനൊപ്പം ട്രാക്ഷൻ കണ്ട്രോളും പുതുതായി എത്താൻ സാധ്യതയുണ്ട്.
- ട്രിയംഫ്, ഹാർലിയെ പിടിക്കാൻ ട്ടി വി എസ്
- ആർ ആർ 310 നിന് നാഷണൽ റെക്കോർഡ്
- ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160
ട്രിയംഫ് സ്പീഡ് 400, ജി 310 ആർ, സി ബി 300 ആർ, ഡ്യൂക്ക് 390 എന്നിവരായിരിക്കും പ്രധാന എതിരാളികൾ. വില പ്രതീക്ഷിക്കുന്നത് 2.5 ലക്ഷത്തിന് താഴെയാണ്. മുഖം മൂടി അണിഞ്ഞെത്തിയ ആർ ട്ടി ആർ 310 ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷമായിരിക്കും വിപണിയിൽ എത്താൻ സാധ്യത.
Leave a comment