മിക്യ സൂപ്പർ സ്പോർട്ട് താരങ്ങൾക്കും ഒരു നേക്കഡ് സഹോദരൻ ഉണ്ടാകും. ഇന്ത്യയിൽ ഏറ്റവും ബ്യൂട്ടിഫുൾ ആയ ബൈക്കിൻറെ നേക്കഡ് വേർഷനാണ് ആർ ട്ടി ആർ 310. ട്ടി വി എസിൻറെ എല്ലാ ഗുണങ്ങളും ചേർന്നാണ് ആർ ട്ടി ആർ 310 നിനെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം.
സൂപ്പർ കോമ്പോ
അതിൽ ആദ്യ ഭാഗമായ ഡിസൈനിലേക്ക് കടക്കാം. ഹെഡ്‍ലൈറ്റിൽ നിന്ന് തുടങ്ങിയാൽ പഴയ എം ട്ടി 09 ൻറെ ഇരട്ട ഹെഡ്‍ലൈറ്റിനോടാണ് സാമ്യം. എം ട്ടി 09 ന് താഴെ ഒരു സ്ട്രിപ്പ് കൊടുത്തെങ്കിൽ, ഇവിടെ ഹെഡ്‍ലൈറ്റ് കവിളായാണ്. അത് ഇപ്പോഴത്തെ ഡ്യൂക്കുമായാണ് സാമ്യം.

പെട്ടെന്ന് അറിയാതിരിക്കാൻ അത് പകുതി വച്ചു കട്ട് ചെയ്തിട്ടുമുണ്ട്, ഒരു ട്ടി വി എസ് ബ്രില്ലിയൻസ്. നേക്കഡ് ബൈക്കുകളുടേത് പോലെ ഉയർന്നിരിക്കുന്ന പൊസിഷൻ തരുന്ന ഒറ്റ പീസ് ഹാൻഡിൽ ബാർ ആണ്. അത്യാവശ്യം വേണ്ട സ്വിച്ചുകൾക്കൊപ്പം സെലെക്റ്റ് ചെയ്യാനും നാവിഗേഷൻ നടത്താനുമുള്ള സ്വിച്ചുകളും നൽകിയിട്ടുണ്ട്.
ഡിസൈനിൽ നിന്ന് ചെറിയ ബ്രേക്ക്
അതിൻറെ ഗൂഡൻസിലേക്കാണ് നമ്മൾ പോകുന്നത്. പിന്നോട്ട് നീങ്ങിയാൽ 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോളിൽ കുറച്ചധികം വിശേഷങ്ങളുണ്ട്. ട്ടി വി എസ് ടെക്നോളജിയുടെ കാര്യത്തിൽ ഇപ്പോൾ നിസാരകാരല്ലല്ലോ. ഒരു സൂപ്പർ ബൈക്കിൽ കാണുന്നഎല്ലാ ഇലക്ട്രോണിക്സും ഇവനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
5 ഇഞ്ച് മീറ്റർ കൺസോളിൽ എന്തൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് നോക്കാം.
- ഡിജി ഡോക്സ്
- റിജെക്റ്റ് കാൾ, നോഫിക്കേഷൻ, എസ് എം എസ് അലേർട്ട്
- ട്ടി വി എസ് സ്മാർട്ട് എക്സ് കണക്റ്റ്
- വോയിസ് അസിസ്റ്റ്
- ഗോ പ്രൊ കണ്ട്രോൾസ്
- സ്മാർട്ട് ഹെൽമേറ്റ് കണക്റ്റിവിറ്റി
എന്നീ വിവരങ്ങൾക്കൊപ്പം സൂപ്പർ ബൈക്കുകളോട് കിടപിടിക്കുന്ന രീതിയിലാണ് സുരക്ഷാ സംവിധാനങ്ങൾ വരുന്നത്.

- 5 റൈഡിങ് മോഡ്
- ട്രാക്ഷൻ കണ്ട്രോൾ
- സൂപ്പർ മോട്ടോ മോഡ്
- ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോൾ
- വഹീലി കണ്ട്രോൾ
- ജി ട്ടി ടെക്നോളജി
- സ്ലോപ്പ് ഡിപെൻറ്ററ്റ് കണ്ട്രോൾ എന്നിങ്ങനെ ഒരുപാടുണ്ട്.
ഇനി ഡിസൈനിലേക്ക് തിരിച്ചുപോയാൽ വലിയ മസ്ക്കുലാർ ഇന്ധനടാങ്കാണ്. പക്ഷേ സ്ഥിരം കാണുന്ന താഴോട്ട് നീണ്ടു നിൽക്കുന്ന ടാങ്ക് ഷോൾഡർ ഇവനില്ല. അതിന് പകരമായി റേഡിയേറ്ററും എൻജിൻ ഗാർഡും ഒഴുക്കി ഇറങ്ങുന്ന രീതിയിലാണ്.
പിന്നോട്ട് വീണ്ടും പോയാൽ സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലും കഴിഞ്ഞെത്തുന്നത് സ്പ്ലിറ്റ് ടൈൽ സെക്ഷനിലേക്കാണ്. തുറന്നിരിക്കുന്ന പിൻവശം ടയർ ഹഗർ എന്നിവ ഒരു ഡയവൽ സ്റ്റൈൽ പിടിച്ചിട്ടുണ്ട്.
കരുത്ത് കൂട്ടിയ എൻജിൻ
ഇനി എൻജിനിലേക്ക് കടക്കാം. ആർ ആർ 310 നിനെ അടിസ്ഥാനപ്പെടുത്തിയുള്ള എൻജിൻ ആണെങ്കിലും കരുത്തിലും ടോർക്കിലും ചെറിയ വർധനയുണ്ട്. 1.5 പി എസ് കരുത്തും, 1.4 എൻ എം ടോർക്കും അധികമായി ആർ ട്ടി ആറിൽ ഉല്പാദിപ്പിക്കുന്നുണ്ട്.

എൻജിൻറെ പേപ്പറിലെ കണക്കുകളിൽ നോക്കിയാൽ 312.12 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയം. 35.5 പി എസ് കരുത്തും, 28.7 എൻ എം ടോർക്കും, ടയറിൽ എത്തിക്കുന്നത് സ്ലിപ്പർ ക്ലച്ചോട് കൂടിയ 6 സ്പീഡ് ട്രാൻസ്മിഷനാണ്. മുന്നിൽ 110 പിന്നിൽ 150 സെക്ഷൻ മിഷ്ലിൻ റോഡ് 5 ടൈറുകളാണ്.
ക്വിക്ക് ഷിഫ്റ്റർ, അഡ്ജസ്റ്റബിൾ യൂ എസ് ഡി ഫോർക്ക് എന്നിവ ഓപ്ഷണലായി ലഭിക്കുന്ന ഇവന്. ആർ ആറിനെക്കാളും 0-60 – 2.81 ( 2.93) വരെ മുൻതൂക്കം ഉണ്ടെങ്കിലും, 0-100 – 7.19 ( 7.17) ടോപ്പ് സ്പീഡ് 150 (160 ) എന്നിവയിൽ ആർ ആർ 310 തന്നെ മുന്നിൽ. പുതിയ എൻജിൻ എത്തുമ്പോൾ ഒന്ന് കൂടി കേമനാകും.
ഇനി കുറച്ചു അളവുകൾ കൂടി നോക്കാം. സീറ്റ് ഹൈറ്റ് വരുന്നത് 800 എം എം കൂടുതൽ ആണെങ്കിൽ ഗ്രൗണ്ട് ക്ലീറൻസ് 180 എം എം അത് നമ്മുടെ റോഡിന് അനുസരിച്ച് തന്നെ. ഇനി വിലയിലേക്ക് കടക്കാം, സ്റ്റാൻഡേർഡ് ആയി മഞ്ഞ, ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ആർ ട്ടി ആർ 310 ലഭ്യമാകുന്നത്.
- സ്പോർട്ടി ഇലക്ട്രിക്ക് സ്കൂട്ടറുമായി ട്ടി വി എസ്
- എക്സ് എൽ ഇലക്ട്രിക്ക് അണിയറയിൽ
- ട്രിയംഫ്, ഹാർലിയെ പിടിക്കാൻ ട്ടി വി എസ്
വിലയും അളവുകളും
അതിൽ ബ്ലാക്ക് നിറത്തിന് ക്വിക്ക് ഷിഫ്റ്റർ ഇല്ലാത്ത വാരിയന്റിന് വില 2.43 ലക്ഷവും. ക്വിക്ക് ഷിഫ്റ്റർ കൂടി വേണമെങ്കിൽ അത് 2.57 ലക്ഷം രൂപ വരും. ഇനി മഞ്ഞ നിറം ആണെങ്കിൽ 2.63 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. ഇതിനൊപ്പം കിറ്റുകളും ഒരു നിറവും ലഭ്യമാണ്.
എതിരാളികളെ നോക്കിയാൽ സ്പീഡ് 400, ജി 310 ആർ, സി ബി 300, ഡ്യൂക്ക് 390 എന്നിവരാണ്.
Leave a comment