ഇന്ത്യയുടെ അഭിമാനമായ ട്ടി വി എസ് ഇപ്പോൾ 60 ഓളം രാജ്യങ്ങളിൽ വില്പന നടത്തുന്നുണ്ട്. അതിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിലാണ് പ്രവർത്തനം കൂടുതലായി കേന്ദ്രികരിച്ചിരിക്കുന്നത്. എന്നാൽ വികസിത രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുകയാണ് ട്ടി വി എസ്.
ഈ പുതിയ പദ്ധതിയുടെ ഭാഗമായി സിംഗപ്പൂരിൽ എക്സ്പിരിയൻസ് സെൻറെർ തുടങ്ങിയതിന് പിന്നാലെ. വികസിത ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ലൗഞ്ചുകൾ സംഘടിപ്പിക്കുകയാണ്. ഗ്ലോബൽ ഹബ്ബായ ദുബായിൽ തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ ലോഞ്ച് ഓഗസ്റ്റ് 23 നടത്തുന്നതിന് പിന്നാലെ.

അടുത്ത പ്രീമിയം താരത്തെയും ഇന്റർനാഷണൽ മാർക്കറ്റിൽ തന്നെയാണ് ആദ്യം എത്തിക്കുന്നത്. ആർ ആർ 310 നിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന നേക്കഡ് മോഡലാണ് ലൗഞ്ചിന് ഒരുങ്ങുന്നത്. ആർ ട്ടി ആർ 310 എന്ന് ഇപ്പോൾ വിളിക്കുന്ന മോഡൽ സെപ്റ്റംബർ 6 നാണ് അവതരിപ്പിക്കുന്നത്.
അതും ഒരു ഇന്റർനാഷണൽ ലോഞ്ച് ആണ്. സി ബി ആർ 250 ആർ ആർ, ഇസഡ് എക്സ് 25 ആർ എന്നീ കുട്ടി കൊമ്പന്മാരുള്ള തായ്‌ലാൻഡിലാണ് പുതിയ 310 എത്തുന്നത്. ബി എം ഡബിൾ യൂ വിൻറെ പങ്കാളിത്തത്തിൽ നിന്ന് ലഭിച്ച.

എൻജിൻ, സസ്പെൻഷൻ, ബ്രേക്ക്, അലോയ് വീൽ എന്നിവക്കൊപ്പം. ട്ടി വി എസിൻറെ ഭാഗമായ ഇലക്ട്രോണിക്സ് ഇവനിലും തുടരുമ്പോൾ. ബി എം ഡബിൾ യൂ ചെയ്തത് പോലെ ഡിസൈൻ അങ്ങനെ തന്നെ കോപ്പി അടിക്കുകയല്ല എന്ന് നേരത്തെ സ്പോട്ട് ചെയ്ത ചിത്രങ്ങളിൽ നിന്ന് വ്യക്തം.
പകരം ആർ ആർ 310 നിനെ പോലെയൊരു മാസ്റ്റർ പീസ് ഐറ്റം ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തായ്‌ലൻഡിലെ ലോഞ്ച് കഴിഞ്ഞാൽ. അധികം വൈകാതെ തന്നെ ഇവൻ ഇന്ത്യയിലും എത്തും. 2.5 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം. ട്രിയംഫ് സ്ട്രീറ്റ് 400, ഡ്യൂക്ക് 250, ജി 310 ആർ എന്നിവരായിരിക്കും എതിരാളികൾ.
Leave a comment