ലോകം മുഴുവൻ ബൈക്ക് യാത്രകളിൽ ഹരം പിടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും സാഹസികരുടെ തന്നെ പല ഉപവിഭാഗങ്ങൾ ഒരുക്കിയപ്പോൾ. ട്ടി വി എസിനും ബജാജിനും ഈ ഭാഗത്തേക്ക് അത്ര രസം പോരാ. എന്നാൽ ഡോമിനർ 400 ന് ചെറിയ ടൂറിംഗ് എഫക്റ്റ് ബജാജ് നൽകിയിട്ടുണ്ട്.
ആ വഴി പിന്തുടരുകയാണ് ആർ ട്ടി ആർ 200 4 വി. പക്ഷേ ടൂറിംഗ് വാരിയൻറ് എത്തിയിരിക്കുന്നത് ഇന്ത്യയിൽ അല്ല നമ്മളെക്കാളും പിന്നിലുള്ള കൊളംബിയൻ മാർക്കറ്റിലാണ് എന്ന് മാത്രം. അതുകൊണ്ട് തന്നെ ഇപ്പോഴെത്തിയ പരിഷ്കരിച്ച ഹെഡ്‍ലൈറ്റ് അല്ല 200, 4 വിയിൽ അവിടെ ഉള്ളത്. നേക്കഡ് മോഡലിനെ ടൂറിംഗ് മോഡലാക്കിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഡോമിനറിൽ ഉള്ളത് പോലെ വിൻഡ് ബ്ലാസ്റ്റ് തടയാൻ വിൻഡ് സ്ക്രീൻ, കൈകളെ സംരക്ഷിക്കാൻ ഹാൻഡ് ഗാർഡ്, വീഴ്ചയിൽ നിന്ന് ബൈക്കിനെയും റേഡിയേറ്ററിനെയും കുഴപ്പമില്ലാതെ നോക്കാൻ ക്രെഷ് ഗാർഡും, റേഡിയേറ്റർ പ്രൊട്ടക്റ്റർ വരെ ഒരേ വഴിക്കാണ് പോക്കുന്നതെങ്കിൽ.
പിന്നോട്ട് നീങ്ങും തോറും ഡോമിനറിൽ സാഡിൽ സ്റ്റേ തുടങ്ങിയ കാര്യങ്ങൾ ഉണ്ടെങ്കിൽ ആർ ട്ടി ആറിൽ അതില്ല. ഡിസ്ക് കാലിപ്പർ കവർ ആണ് മറ്റൊരു മാറ്റം. ഒപ്പം സ്റ്റാൻഡേർഡ് മോഡലിനെ വിട്ട് വന്നിരിക്കുന്ന മറ്റൊരു മാറ്റം നിറത്തിലാണ്. കാലിഫോർണിയ ഗ്രേയിൽ ചുവപ്പ് സ്റ്റിക്കറിങ് ആണ്.

എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റങ്ങളില്ല. എന്നാൽ ഇന്ത്യയെ അപേക്ഷിച്ച് കുറച്ച് പഴയ മോഡൽ ആണ് അവിടെ ഓടുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. യൂറോ 3 മലിനീകരണ ചട്ടം പാലിക്കുന്ന 197.75 സിസി , സിംഗിൾ സിലിണ്ടർ, ഓയിൽ / എയർ കൂൾഡ് എൻജിനാണ് ഇവന് ജീവൻ നൽകുന്നത്.
പക്ഷേ ഇന്ത്യയിൽ ഫ്യൂൽ ഇൻജെക്ഷൻ മാത്രമാണ് ഇപ്പോൾ ഉള്ളതെങ്കിൽ അവിടെ കാർബുറേറ്റർ എൻജിനാണ്. 20 പി എസ് കരുത്തും 18.1 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 5 സ്പീഡ് ട്രാൻസ്‌മിഷൻ, ടയർ, ബ്രേക്ക്, സസ്പെൻഷൻ എന്നിവയിൽ വ്യത്യാസമില്ല.
ഒപ്പം മറ്റൊരു കൗതുകകരമായ കാര്യം, ഇത്രയും ടൂറിംഗ് അക്‌സെസ്സറിസ് നൽകിയിട്ടും ഇവന് ഇട്ടിരിക്കുന്ന പേര് ട്ടി വി എസ് അപ്പാച്ചെ സ്പെഷ്യൽ എഡിഷൻ റേസിംഗ് എന്നാണ്. ടൂറിംഗ് അക്‌സെസ്സറിസുമായി ഇന്ത്യയിൽ ഇവൻ എത്താൻ സാധ്യത കുറവാണ്. കാരണം ടൂറിംഗ് ലക്ഷ്യമിട്ടാണ് റോനിൻ അവതരിപ്പിച്ചിരിക്കുന്നത്. കൊളംബിയയിൽ റോനിൻ അവതരിപ്പിച്ചിട്ടില്ല.
Leave a comment