ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ തുടങ്ങിയ അപ്പാച്ചെ ഇന്ന് പ്രീമിയം നിരവരെ എത്തി നിൽക്കുകയാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ മോഡലുകളുടെയും ഓൺ റോഡ് പ്രൈസ് ഒന്ന് നോക്കിയാലോ.
ആദ്യം ടീമിലെ അംഗങ്ങളെ പരിചപ്പെടാം.160 മുതൽ 310 വരെ എൻജിൻ കപ്പാസിറ്റിയിലാണ് അപ്പാച്ചെ ഇപ്പോൾ നിലവിലുള്ളത്. കമ്യൂട്ടർ നിര പിടിക്കാൻ എത്തുന്നത് അപ്പാച്ചെയുടെ 2 വാൽവ് മോഡലുകളാണ്. അവിടെ അതുകൊണ്ട് തന്നെ വില കുറക്കാനുള്ള വാരിയന്റുകളും ലഭ്യമാണ്.
ഡ്രം ബ്രേക്കുള്ള മോഡലാണ് ഏറ്റവും താഴെ നിൽക്കുന്നത്. അത് കഴിഞ്ഞാൽ ഡ്യൂവൽ ഡിസ്ക് ഓപ്ഷനും, ഏറ്റവും മുകളിലായി ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയുള്ള മോഡലും ഇപ്പോൾ നിലവിലുണ്ട്. എല്ലാ മോഡലുകൾക്കും സിംഗിൾ ചാനൽ എ ബി എസ് ആണ്.
എൻജിൻ സ്പെസിഫിക്കേഷൻ നോക്കിയാൽ 159.7 സിസി, എയർ കൂൾഡ്, 2 വാൽവ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 16.04 പി എസ് കരുത്തും 13.85 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് റൈഡിങ് മോഡും ലഭ്യമാണ്.
പ്രധാന എതിരാളികൾ ഈ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ പൾസർ 150 യും പി 150 യുമാണ്. ഓൺ റോഡ് വില നോക്കാം.
വാരിയൻറ് | ഓൺ റോഡ് വില |
ഡ്രം | 148 101/- |
ഡിസ്ക് | 152 127/- |
ബ്ലൂറ്റൂത്ത് | 155 922/- |
Leave a comment