ഗൂഗിളിൽ മിയാമി ബ്ലൂ എന്ന് വെറുതെ സെർച്ച് ചെയ്താൽ നിറത്തിൻറെ ഡീറ്റൈൽസിന് പകരം പോർഷെ കാറുകളാണ് വരുന്നത്. പുതിയ മാറ്റങ്ങൾ തേടുന്ന ട്ടി വി എസ്, തങ്ങളുടെ അപ്പാച്ചെകൾക്ക് ഈ നിറങ്ങളാണ് നൽകുന്നത്. ഈ സംഭവവും നടക്കുന്നത് ഇന്ത്യയിൽ അല്ല.

അപ്പാച്ചെ സീരിസിലെ പുതുതലമുറ മോഡലുകളായ ആർ ആർ 310, അപാച്ചെ ആർ ട്ടി ആർ 200, 160 – 4 വി. എന്നീ മോഡലുകൾക്കാണ് പുതിയ നിറം കൊളംബിയയിൽ ഷോക്കേസ് ചെയ്തിരിക്കുന്നത്. പോർഷെ മോഡലുകളിൽ കാണുന്നത് പോലെ മിനാമി നിറമാണ് ആർ ട്ടി ആർ സീരിസിന്.
ഹെഡ്‍ലൈറ്റ് കവിൾ മുഴുവനായി മിയാമി ബ്ലൂവിൽ കുളിച്ചപ്പോൾ, ഇന്ധന ടാങ്കിൻറെ ഷോൾഡർ, പിൻ സീറ്റിൻറെ സൈഡ് പാനലുകൾ, എൻജിൻ കവിൾ എന്നിവയെല്ലാം മുകളിൽ മിയാമി ബ്ലുവും. താഴ് ഭാഗം കറുപ്പ് നിറവുമാണ്. അടുത്ത ഹൈലൈറ്റ് ആയി വരുന്നത് ചുവപ്പ് നിറമാണ്.
- ഡോമിനർ പോലൊരു ആർ ട്ടി ആർ 200
- ആർ ട്ടി ആർ 160 4വി യെയും ടൂറെർ ആക്കി.
- ചിൽഡ്രൻസ് പാർക്ക് തുടങ്ങി ട്ടി വി എസ്
അവിടെയും കറുപ്പിൻറെ ഭാഗമുണ്ട് അലോയ് വീലിൽ പകുതി കറുപ്പും ബാക്കി പകുതി ചുവപ്പ് നിറത്തിലുമാണ്. കഴിഞ്ഞ ആഴ്ചയിൽ എത്തിയ ടൂറിംഗ് പാക്കേജിൽ തന്നെയാണ് ഇവനും എത്തുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ നമ്മുടെ ഇപ്പോഴത്തെ ഹെഡ്‍ലൈറ്റ് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇന്ത്യയിൽ പഴയ ഹെഡ്‍ലൈറ്റ് പാടെ ഉപേക്ഷിച്ചത് പോലെ. അവിടെ നിന്ന് പഴയ ഹെഡ്‍ലൈറ്റ് പടിയിറങ്ങാൻ സമയം ആയിട്ടില്ല. കാരണം മിയാമി ബ്ലൂവിന് പകരം വെളുപ്പ് നിറമുള്ള ഒരു എഡിഷൻ കൂടി ഇപ്പോൾ അവിടെ അവതരിപ്പിച്ചിട്ടുണ്ട്.

എൻജിൻ സൈഡിൽ പുതിയ മാറ്റങ്ങൾ വന്നതായി റിപ്പോർട്ടുകളില്ല. 160 യിൽ കാർബുറേറ്ററും 200 – 4 വിയിൽ ഫ്യൂൽ ഇൻജെക്ഷൻ, കാർബുറേറ്ററും ഇപ്പോൾ അവിടെ ലഭ്യമാണ്. ഈ പുതിയ മാറ്റങ്ങൾ ഇന്ത്യയിൽ എത്താൻ ചെറിയ സാധ്യതയെ ഒള്ളൂ.
Leave a comment