ട്ടി വി എസ്, ഹീറോ, ബജാജ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ. കൂടുതലായി ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് അവികസിത അല്ലെങ്കിൽ വികസ്വര രാജ്യങ്ങളിലാണ്. എന്നാൽ ട്ടി വി എസ് വികസിത രാജ്യങ്ങളിലും തങ്ങളുടെ മാർക്കറ്റ് പിടിക്കാനുള്ള പദ്ധതിയിലാണ്.
മോഡേൺ രാജ്യങ്ങളിൽ വേരോട്ടം ഉണ്ടാക്കാൻ നല്ല വിത്തുകൾ തന്നെ നടണം. എന്ന് നന്നായി അറിയുന്ന ട്ടി വി എസ്. പുത്തൻ താരമായ ആർ ട്ടി ആർ 310 നിൻറെ. വികസനത്തിന് മാത്രമായി 50 കോടിയാണ് ചിലവാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 310 നിൽ വലിയ കളികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇപ്പോൾ പുറത്തിറക്കിയ ആർ ട്ടി ആർ 310 ഉം ആർ ആർ 310 തുടങ്ങിയവരുമായി യൂറോപ്പ് മാർക്കറ്റും ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പം എ എസ് ഇ എ എൻ രാജ്യങ്ങളിലും, ലാറ്റിൻ അമേരിക്കയിലും തങ്ങളുടെ 310 സിസി മോഡലുകൾ അവതരിപ്പിക്കും.

ഇപ്പോൾ 6,000 മുതൽ 7000 യൂണിറ്റ് വിൽപ്പനയാണ് 310 കൊണ്ടുവരുന്നത് എങ്കിൽ. അടുത്ത വർഷം അത് 25,000 യൂണിറ്റുകൾ വില്പന നടത്താനാണ് പ്ലാൻ.
ഇന്ത്യയിൽ ചീത്ത പേര് മാറ്റാൻ
ഇനി യൂറോപ്പിൽ കത്തി കയറാൻ നോക്കുന്ന ട്ടി വി എസ്. ഇന്ത്യയിലെ ഏറ്റവും വലിയ ചീത്ത പേരായ സർവീസ്സ് സെന്ററുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ പോകുന്നു. ഹീറോ തുടങ്ങുന്നത് പോലെ ഇന്ത്യയിൽ ഉടനീളം പ്രീമിയം ഷോറൂം ശൃംഖല ആരംഭിക്കാൻ ഒരുങ്ങുന്നു.
400 പ്രീമിയം ഷോറൂം ഔട്ലെറ്റുകളാണ് ഇന്ത്യയിൽ വരും വർഷങ്ങളിൽ പ്രവർത്തന സജ്ജമാകുന്നത്. ഈ ഷോറൂം വഴി 310 സീരിസിനൊപ്പം, ട്ടി വി എസിൻറെ പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടർ ആയ എക്സും വിപണിയിലെത്തും.
Leave a comment