എൻഫീഡിൻറെ വഴി പിന്തുടർന്ന് ബൈക്കർ ഫെസ്റ്റിവൽ, കസ്റ്റമ് മോഡലുകളുടെ ലോഞ്ച്. അങ്ങനെ ലൈഫ് സ്റ്റൈൽ ബ്രാൻഡായി മാറാൻ ശ്രമിക്കുന്ന ട്ടി വി എസ്. ഇതാ അടുത്ത ഒരു നീക്കം കൂടി നടത്തുകയാണ്. ആർ ആർ 310 നിൽ നിന്ന് അപ്ഡേഷനായി ഒരു 650 സിസി മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത്.
2018 ൽ അവതരിപ്പിച്ച ആർ ആർ 310 നിൽ നിന്ന് 500 സിസി + മോഡലുകളിലേക്ക് കുറെ പേർ അപ്ഡേഷൻ നടത്തുന്നുണ്ട്. എന്നാണ് ട്ടി വി എസ് കണ്ടെത്തിയിരിക്കുന്നത്. അതിനൊപ്പം 500 സിസി + സെഗ്മെന്റിൽ വലിയ വളർച്ചയും നേടിക്കൊണ്ടിരിക്കുകയാണ്.
650 ട്വിൻസിനോട് അടുത്തോ അതിന് മുകളിലോ ആയിരിക്കും ട്ടി വി എസിൻറെ ഫ്ലാഗ്ഷിപ് മോഡലിൻറെ വരവ്. 650 ട്വിൻസിൻറെ ഹൃദയം 648 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ഓയിൽ കൂൾഡ് എൻജിന് കരുത്ത് 47 ബി എച്ച് പി യും ടോർക് 52 എൻ എം വുമാണ്.
സ്‌പെകിൽ കുറച്ചു കോംപ്രമൈസ് ചെയ്താലും, ടെക്നോളജിയുടെ കാര്യത്തിൽ സെഗ്മെന്റിൽ തന്നെ മികച്ച മോഡലായിരിക്കും എന്ന് കണ്ണും പൂട്ടി തന്നെ പറയാം. ക്ലാസ്സിക് റോഡ്സ്റ്റർ സ്വഭാവമായിരിക്കും പുത്തൻ മോഡലിന് ആദ്യം ഉണ്ടാക്കുക.
മികച്ച പ്രതികരണം ഉണ്ടാക്കിയെടുത്തതിന് ശേഷം റോയൽ എൻഫീൽഡിൻറെ വിജയ തന്ത്രം ഇവിടെയും പ്രയോഗിക്കും. ഒരു എൻജിനിൽ നിന്ന് എ ഡി വി, സ്ക്രമ്ബ്ലെർ, കഫേ റൈസർ മോഡലുകൾ പിറവി എടുക്കും.
310 സീരിസിന് നിർമ്മിക്കാൻ ബി എം ഡബിൾ യൂ ആണ് സഹായിച്ചതെങ്കിൽ. 650 യെ നിർമ്മിക്കാൻ ട്ടി വി എസ് സ്വന്തമാക്കിയ നോർട്ടണിൻറെ വലിയ സഹായം ഉണ്ടായിരിക്കും.
Leave a comment