ഇന്ത്യയിൽ തങ്ങളുടെ മോഡലുകളെ എന്നും പോളിഷ് ചെയ്യുന്ന വാഹന നിർമ്മാതാവാണ് ട്ടി വി എസ്. 2022 ലും വലിയ മാറ്റങ്ങൾ ഇല്ലാതെ ആ കിഴ് വഴക്കം തുടരുന്നു.

ഹീറോക്ക് മറുപടി
താഴെ നിന്ന് തുടങ്ങിയാൽ 110 സിസി സെഗ്‌മെന്റിലും ഹീറോ തങ്ങളുടെ ടെക്നോളോജിയുടെ വെളിച്ചം എത്തിച്ചപ്പോൾ. റേഡിയോണിന് പുതിയ മാറ്റങ്ങൾ ട്ടി വി എസ് കൊണ്ടുവന്നു. റിവേഴ്‌സ് എൽ സി ഡി മീറ്റർ കൺസോളിൽ ഇവിടെ റിയൽ ടൈം മൈലേജ്, ക്ലോക്ക്, സർവീസ് ഇൻഡിക്കേറ്റർ, ലോ ബാറ്ററി ഇൻഡിക്കേഷൻ, ടോപ് സ്പീഡ്, ആവറേജ് സ്പീഡ് തുടങ്ങിയയെല്ലാം തെളിയും. എന്നാൽ ബ്ലൂടൂത്ത് സമ്പർക്കം ഇപ്പോൾ വേണ്ട എന്നാണ് തീരുമാനം.

മുയൽ വീണ്ടും ചാടി
അതുകഴിഞ്ഞ് എത്തിയതാക്കട്ടെ 125 സിസി സെഗ്മെന്റിലേക്ക്. അതിൽ സ്കൂട്ടർ നിരയിൽ 2018 ൽ ഇറങ്ങിയപ്പോൾ തന്നെ ടെക്നോളോജിയുടെ അതിപ്രസരം ഉണ്ടായിരുന്ന എൻടോർക് 125. എല്ലാവരും എൻടോർക്കിന് അടുത്ത് എത്തിയപ്പോൾ 2022 ൽ എക്സ് ട്ടി വാരിയൻറ് ലേക്ക് ചാടിയത്. എക്സ് ടോക്ക് സാങ്കേതിക വിദ്യയോട് കൂടി എത്തുന്ന ഇവന്. ട്ടി എഫ് ട്ടി, എൽ സി ഡി മീറ്റർ കൺസോളും ഇവക്കൊപ്പം വോയിസ് അസിസ്റ്റൻറ് നൽകിയിരുന്നു. സ്ക്രീൻ ബ്രൈറ്റ്ൻനെസ്സ്, മ്യൂസിക് കണ്ട്രോൾ, നാവിഗേഷൻ തുടങ്ങിയ മീറ്റർ കൺസോളിലെ മാറ്റങ്ങളായി എത്തിയപ്പോൾ. പുതിയ ഡിസൈനിൽ അലോയ് വീൽ ഭാരത്തിലും കുറവുണ്ടായിരുന്നു. എന്നാൽ വിലയുടെ കാര്യത്തിൽ ഞെട്ടിച്ച മോഡലിന് കരുത്ത് കൂട്ടി വന്ന 2021 ലെ എക്സ് പി യെക്കാളും 13,612 രൂപയുടെ വർദ്ധനയുണ്ടായിരുന്നു. എന്നാൽ വിലയൊരു പ്രേശ്നമായി കണ്ട് 5,762 രൂപ ജൂണിൽ കുറച്ചിരുന്നു. ഇപ്പോൾ 1.07 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.

അവതരണം വരെ വേറെ ലെവലിൽ
രണ്ടാമത്തായി എത്തിയതും ഒരു 125 സിസി താരമാണ് റൈഡർ 125. 2022 ൽ എത്തിയ പുതിയ വാരിയൻറ് അവതരിപ്പിച്ചത് ഭാവിയിലെ സോഷ്യൽ മീഡിയ ആയ മെറ്റാവേഴ്സിലാണ്. മെറ്റാവേഴ്സിൽ എത്തിയ മോഡൽ ഇന്ത്യയിൽ എൻട്രി ലെവൽ പ്രീമിയം ബൈക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ട്ടി എഫ് ട്ടി ഡിസ്‌പ്ലേയുമായാണ് എത്തിയത്. 5 ഇഞ്ച് മീറ്റർ കൺസോളിൽ അടിസ്ഥാന വിവരങ്ങൾക്ക് പുറമേ റൈഡിങ് മോഡ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബ്ലൂ ടൂത്ത് കണക്റ്റ്വിറ്റി, തുടങ്ങിയ സാങ്കേതിക വിദ്യകളും അവതരിപ്പിച്ചിരുന്നു. എന്നാൽ വിലയിലും ഇവൻ ഏറെ മുന്നിലാണ്. ഡിസ്ക് വാരിയന്റിനെക്കാളും 8500 രൂപ അധികം നൽകണം ഇവന്. ഇപ്പോഴത്തെ എക്സ് ഷോറൂം വില 1.06 ലക്ഷം രൂപയാണ്.

ഇനിയും പോരാടാനുള്ള ഊർജം
അടുത്തതായി എത്തുന്നത് രണ്ടാം തലമുറ അപാച്ചെയുടെ 160, 180 മോഡലുകളാണ്. 2022 എഡിഷനിൽ കുറച്ചധികം മാറ്റങ്ങൾ വരുത്തിയാണ് ഇനിയും പോരാടാനുള്ള ഊർജം പഴയ മോഡലുകൾക്ക് നൽകിയിരിക്കുന്നത്. ഹെഡ്‍ലൈറ്റ്, ടൈൽ സെക്ഷൻ എന്നിവയുടെ ചെറിയ പരിഷ്കാരങ്ങൾക്കൊപ്പം 4 വി യിൽ കണ്ട മീറ്റർ കൺസോൾ,റൈഡിങ് മോഡ്, ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, തടിച്ച പിൻ ടയർ ടയർ എന്നിവയായിരുന്നു പ്രധാന മാറ്റങ്ങൾ.2 വി ക്ക് വില ആരംഭിക്കുന്നത് 1.17 ലക്ഷം മുതലാണ്.

തേച്ചു മിനുക്കിയാൽ ഇനിയും തിളങ്ങും
പഴയ തലമുറ അപ്പാച്ചെക്കൊപ്പം പുതിയ തലമുറയിലും മാറ്റങ്ങളുടെ കാറ്റിന് തുടക്കമിട്ടിട്ടുണ്ട്. അപ്പാച്ചെ തങ്ങളുടെ ആർ ട്ടി ആർ 160 4 വി ക്ക് പുതിയ അപ്‌ഡേഷൻ കൊണ്ടുവന്നു. ഭാരം കുറച്ച ബുൾപപ്പ് എക്സ്ഹൌസ്റ്റ് ഒരു തുടകമായിരിക്കാം.

വേണ്ട വിധത്തിൽ പരിഗണിക്കുന്നുണ്ടോ
ഇപ്പോൾ പറഞ്ഞവരെല്ലാം പരിഷ്കരിച്ചിറക്കിയതാണെങ്കിൽ ഇനിയാണ് പുത്തൻ പുതിയ മോഡൽ വരുന്നത്. ട്ടി വി എസിൻറെ റോയൽ എൻഫീഡിനുള്ള മറുപടി. റോനിൻ ആർ ട്ടി ആർ 200 ൻറെ എൻജിൻ കപ്പാസിറ്റി കൂട്ടി അവതരിപ്പിച്ച മോഡൽ വലിയ യാത്രകൾക്ക് നഗര യാത്രകൾക്ക് എന്നിങ്ങനെ മൾട്ടി പർപ്പസ് ക്ലാസിക് മോഡേൺ ബൈക്ക്. എന്നാൽ ട്ടി വി എസ് ഇവനെ വേണ്ട വിധത്തിൽ പരിഗണിക്കുന്നുണ്ടോ എന്നുള്ളത് ചോദ്യമാണ്.
Leave a comment