കഴിഞ്ഞ മാസം ട്രിയംഫും ഹാർലിയും ചേർന്ന് രണ്ടു ബോംബുകൾ പൊട്ടിച്ചു. വിലകൊണ്ട് ഞെട്ടിച്ച തങ്ങളുടെ കുഞ്ഞൻ മോഡലുകൾക്ക്.മികച്ച വരവേൽപ്പാണ് ഇന്ത്യൻ വിപണിയിൽ നിന്ന് കിട്ടിയത്. അവതരിപ്പിച്ച് ഒരു മാസം കഴിയുമ്പോൾ ഇതാ ഇതുവരെ കിട്ടിയിരിക്കുന്ന ബുക്കിംഗ് പുറത്ത് വിട്ടിരിക്കുകയാണ് ഇരുവരും.
ട്രിയംഫ് ഇതുവരെ 20,000 ബുക്കിംഗ് നേടിയപ്പോൾ ഹാർലി 25,000 ബുക്കിങ്ങാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഹാർലിയുടെ ഈ മികച്ച ബുക്കിങ്ങിനുള്ള പ്രധാനകാരണം. ഷോറൂമുകളുടെ അതി പ്രസരമാണ്. കേരളത്തിൻറെ കാര്യം എടുത്താൽ വെറും ഒരു ഷോറൂം മാത്രമാണ് ട്രിയംഫിന് ഉള്ളത്.

പക്ഷേ ഹാർലി ഒന്നു കൂടെ നീട്ടി എറിഞ്ഞു അല്ലെങ്കിൽ പങ്കാളിയായ ഹീറോ നീട്ടി ഏറിയിപ്പിച്ചു എന്ന് വേണം കരുത്താൻ. ഹീറോയുടെ പ്രമുഖ ഷോറൂമുകളിൽ എല്ലാം ഹാർലി ഡേവിഡ്സൺ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒപ്പം സെർവിസും അവിടെ നിന്ന് ലഭിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
- സി ബി 350 ആർ എസിൻറെ ഓൺ റോഡ് പ്രൈസ്
- യമഹ ആർ ഇസഡ് 350 തിരിച്ചെത്തുന്നു
- ഞെട്ടിക്കുന്ന വിലകയറ്റവുമായി ഇപിരിയാൽ 400
അതോടെ ഹാർലി കൂടുതൽ പേരുടെ അടുത്തെത്തി. ബജാജിന് കെ ട്ടി എമ്മിൻറെ വലിയ നിര ഷോറൂമുകൾ ഉണ്ടെങ്കിലും. ട്രിയംഫ് സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ഒരുങ്ങുന്നത്. ഇതിനൊപ്പം ഹാർലി, ഹീറോ പ്രീമിയം ഷോറൂം ശൃംഖലയും, ട്രിയംഫ് ഷോറൂമുകളും ഈ വർഷം അവസാനത്തോടെ 120 എത്തിക്കാനും പദ്ധതിയുണ്ട്.
ട്രിയംഫ് കൊച്ചി – +91 99460 54490 ( ഹർഷൻ )
Leave a comment