ഇപ്പോൾ ലോകം മുഴുവൻ സാഹസിക തരംഗമാണ്. കുന്നും മലയും കയറി പായുന്ന സാഹസികർക്കെല്ലാം അത്യാവശ്യം വേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഉയർന്ന ഗ്രൗണ്ട് ക്ലീറൻസ്, അതിലൂടെ ഉയർന്ന ഹൈറ്റും സാഹസികർക്ക് ഒപ്പം എത്തും. മികച്ച വിസിബിലിറ്റിക്ക് അത് അത്യാവശ്യം ആണെങ്കിലും.
ചില മോഡലുകളുടെ സീറ്റ് ഹൈറ്റ് കേട്ടാൽ ഞെട്ടി തരിക്കും. ഫ്ലാഗ്ഷിപ്പ് സാഹസികർക്ക് 895 എം എം വരെയാണ് സീറ്റ് ഹൈറ്റ് വരുന്നത്. ഇത് വളരെ കൂടുതലാണ് എന്ന് പൊതുവെ അഭിപ്രായമുണ്ട്. അതുപോലെ തന്നെ വലിയൊരു നിര ആളുകൾ സാഹസികരിലേക്ക് എത്തി പിടിക്കാൻ കഴിയാത്തതും.

ഈ ഹൈയ്റ്റ് കൊണ്ടാണ് എന്ന് മനസ്സിലാക്കിയ ട്രിയംഫ്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ടൈഗർ 1200 ൽ പുതിയൊരു ടെക്നോളജി അവതരിപ്പിക്കുകയാണ്. ബൈക്കിൽ കാലുകുത്തേണ്ട സാഹചര്യങ്ങൾ വരുന്നത് കുറഞ്ഞ വേഗതയിൽ ആണല്ലോ. അപ്പോൾ സീറ്റ് ഹൈറ്റ് കുറഞ്ഞാല്ലോ അതും ഒരു സ്വിച്ചിൻറെ സഹായത്തോടെ.
അതാണ് ട്രിയംഫിൻറെ പുതിയ ടെക്നോളജി ആക്റ്റീവ് പ്രീലോഡ് റീഡക്ഷൻ എന്നാണ് ഇവൻറെ ഇവിടത്തെ പേര്. ട്രിയംഫിൻറെ ഫ്ലാഗ്ഷിപ്പ് സാഹസികരായ ടൈഗറിന് രണ്ടു നിരകളിലാണ് ലഭ്യമാകുന്നത്. റോഡ് മോഡലായ ജി ട്ടി ക്ക് 850 മുതൽ 870 എം എം വരെയാണ് സീറ്റ് ഹൈറ്റ് എങ്കിൽ.
- ബുക്കിംഗ് കുറക്കാൻ ട്രിയംഫ്
- കുഞ്ഞൻ ട്രിയംഫിന് ഏറ്റവും വില കൂടുതൽ കേരളത്തിൽ
- ഡോമിനാറിനെ വീഴ്ത്താൻ ഹീറോ 440
ഹാർഡ് കോർ ഓഫ് റോഡ് മോഡലായ റാലി എഡിഷന് 875 മുതൽ 895 എം എം വരെയാണ് സീറ്റ് ഹൈറ്റ്. ഇത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 എം എം കുറക്കാൻ സാധിക്കും.
ഇത് ആദ്യമായല്ല ഇത്തരം ഒരു ടെക്നോളജി അവതരിപ്പിക്കുന്നത്. ഹാർലിയുടെ സാഹസികനായ പാൻ അമേരിക്കയിലും അഡാപ്റ്റീവ് റൈഡ് ഹൈറ്റ് എന്ന പേരിൽ ഈ ടെക്നോളജി നിലവിലുണ്ട്.
Leave a comment