കേരളത്തിൽ ഇപ്പോൾ കനത്ത മഴയാണ്. വരും ദിവസങ്ങളിലും മഴ കനകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. അതുപോലെ തന്നെയാണ് ഇരുചക്ര വിപണിയിലും വമ്പൻ ബ്രാൻഡുകളുടെ കുഞ്ഞൻ മോഡലുകളാണ് ഇപ്പോൾ കളം നിറയുന്നത്. ഇവരുടെ വരവൊക്കെ ആരുടെ മാർക്കെറ്റ് കണ്ടാണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം.
ഇന്നലെ റോയൽ എൻഫീൽഡ് 350 യുമായി നേരിട്ട് മത്സരിക്കാൻ ഹാർലി അവതരിപ്പിച്ച മോഡൽ. വലിയ തരംഗം ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ഇനി അടുത്തതായി എത്തുന്നത് ട്രിയംഫ് ആണ്. എന്നാൽ 350 സിസി യെ ലക്ഷ്യമിട്ടല്ല ഇവൻ എത്തുന്നത് എന്നാണ് ഗ്ലോബൽ ലൗഞ്ചിൽ നമ്മുക്ക് മനസ്സിലായിട്ടുണ്ട്.

ട്രിയംഫിൻറെ മോഡേൺ ക്ലാസ്സിക് ഡി എൻ എ ആവാഹിച്ചെത്തുന്ന. റോഡ്സ്റ്റർ സ്പീഡ് 400 ഉം, ഓഫ് റോഡ് മോഡലായ സ്ക്രമ്ബ്ലെർ 400 എക്സുമാണ് നാളെ 01:30 ന് ഇന്ത്യയിൽ പെയ്തിറങ്ങാൻ പോകുന്നത്. ഗ്ലോബൽ ലൗഞ്ചിൽ വിലയെ കുറിച്ചു മിണ്ടിയിലെങ്കിലും. ഇന്ത്യയിൽ എത്തുമ്പോൾ വില കൂടി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ
റോയൽ എൻഫീൽഡ് നിര കൂടി ലക്ഷ്യമിട്ടാണ് ഇവനും എത്തുന്നത്. എന്നാൽ 350 മോഡലുകളുമായല്ല ഇവൻറെ കൊമ്പ് കോർക്കൽ. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 450 ലിക്വിഡ് കൂൾഡ് നിരയുമായിട്ടാകും. എന്നാൽ ഇപ്പോഴുള്ള ജി 310 ആർ, സി ബി 300 ആർ എന്നിവരുടെ അടുത്തായിരിക്കും ഇവൻറെ വില വരുന്നത്.

നാളെ വിപണിയിൽ എത്താൻ പോകുന്ന ഇരട്ടകളുടെ വിവരങ്ങൾ ഇതിനോടകം തന്നെ നമ്മൾ അറിഞ്ഞു കഴിഞ്ഞു. എന്നാൽ ഇന്റർനാഷണൽ മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറക്കുന്നതിനായി വെട്ടികുറക്കലുകൾ ഉണ്ടാകാറുണ്ട്. അത് ഇവനിൽ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
- ട്രിയംഫ് 400 ട്വിൻസ് അവതരിപ്പിച്ചു
- 390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ
- ഡ്യൂക്ക് 390 കൂടുതൽ തെളിഞ്ഞ്
പക്ഷേ സ്പെക് ഷീറ്റിൽ ഇന്റർനാഷണൽ മോഡലിനെക്കാളും ഭാരത്തിൽ കൂടുതലുണ്ട് ഇന്ത്യൻ വേർഷന്. വില കുറക്കാൻ എന്തെങ്കിലും തന്ത്രം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ നാളെ ഉച്ചവരെ കാത്തിരിക്കാം.
ഏകദേശം 3 ലക്ഷത്തിലായിരിക്കും ഇവൻറെ വില തുടങ്ങുന്നത് എന്നാണ് കണക്ക് കൂട്ടൽ.
Leave a comment