ഞങ്ങൾക്ക് തോന്നുന്നത് എൻഫീൽഡിന് നേരത്തെ തന്നെ സ്പീഡ് 400 ൻറെ വില ലഭിച്ചു എന്നാണ്. അതുകൊണ്ടാണ് ട്രിയംഫിനെ പേടിപ്പിക്കാനോ, അല്ലെങ്കിൽ ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് മാനസ്സിലായിട്ടോണോ എന്നറിയില്ല. 750 ഹിമാലയൻറെ കാര്യം പെട്ടെന്ന് എടുത്ത് ഇട്ടത്.
ആ തരത്തിലാണ് ട്രിയംഫ് തങ്ങളുടെ കുഞ്ഞൻ മോഡലിൻറെ വില പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു മോഡലുകളാണ് ട്രിയംഫ് ട്വിൻസിൽ ഉള്ളത്. റോഡ്സ്റ്റർ മോഡലായ സ്പീഡ് 400, സ്ക്രമ്ബ്ലെർ 400 എക്‌സും. അതിൽ സ്പീഡിൻറെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2.23 ലക്ഷമാണ് ഇവൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 440 സിസി, ഓയിൽ കൂൾഡ് ഹാർലിയെക്കാളും 6,000/- രൂപ കുറവാണ് ഇത്. ഇവൻറെ ഹൃദയം 399.8 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം.
മോഡേൺ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലുകളായ സി ബി 300 ആർ (2.77 ലക്ഷം ), ജി 310 ആർ ( 2.85 ലക്ഷം ), ഡ്യൂക്ക് 390 ( 2.97 ലക്ഷം ) എന്നിവരുടെ ഒപ്പമോ അല്ലെങ്കിൽ മുകളിൽ പിടിക്കുന്ന സ്പെകും. ക്ലാസ്സിക് 350 ( 1.90 – 2.21 ലക്ഷം ) യോട് ഒപ്പം മത്സരിക്കുന്ന വിലയും. അതാണ് പുത്തൻ മോഡലിലൂടെ ട്രിയംഫും ബാജ്ജും ചേർന്ന് ഒരുക്കുന്ന ഇവനെ കുറിച്ച് വാക്കിൽ പറയാവുന്നത്.
എന്നാൽ ഇത് മാത്രം പോരല്ലോ. വാങ്ങിച്ചിട്ടുള്ള മറ്റ് കാര്യങ്ങളും നോക്കേണ്ടെ എന്ന ന്യായമായ ചോദ്യത്തിനുള്ള ഉത്തരവും ട്രിയംഫിൻറെ കൈയിലുണ്ട്.
ആദ്യം ഷോറൂം ശൃംഖല, ഒരു ഷോറൂം വച്ചു എന്തു ചെയ്യാനാ ???

അതിനുള്ള ഉത്തരം ഹീറോയിൽ നിന്ന് കോപ്പി അടിച്ചു വച്ചിട്ടുണ്ട് ട്രിയംഫ്. 2024 മാർച്ചോടെ ട്രിയംഫ് ഷോറൂം ശൃംഖല 100 ൽ എത്തിക്കാനാണ് പുതിയ പ്ലാൻ. ഇന്ത്യയിലെ പ്രമുഖ 80 നഗരങ്ങളിൽ ഇനി മുതൽ ട്രിയംഫിൻറെ സാന്നിധ്യമുണ്ടാകും. ആ വകയിൽ കേരളത്തിൽ 7 ഷോറൂമുകളാണ് വരാൻ പോകുന്നത്. ഇതൊരു തുടക്കം മാത്രമാണ്.
വണ്ടി വാങ്ങിച്ചു, ട്രിയംഫിൻറെ സർവീസ് കോസ്റ്റ് ???
ട്രിയംഫിൻറെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡ് വച്ച് കൈ പൊള്ളുമെന്നാണ് വിചാരിച്ചതെങ്കിൽ. അവിടെയും ഞെട്ടിച്ചു. 16,000 കിലോ മീറ്റർ അല്ലെങ്കിൽ 12 മാസത്തിൽ സർവീസ് മതി. അതുകൊണ്ട് തന്നെ ഇപ്പോൾ എടുത്താലും സർവീസ് സെൻറെർ എല്ലാം നമ്മുടെ അടുത്ത ടൗണിൽ എത്തുമ്പോൾ സർവീസ് ചെയ്താൽ മതി.
പിന്നെ 12 മാസം കഴിഞ്ഞു അവിടെ എത്തുമ്പോൾ കുടുംബം വിൽക്കേണ്ട സർവീസ് കോസ്റ്റ് വരില്ല. എന്ന് നേരത്തെ തന്നെ പറഞ്ഞു വക്കുന്നുണ്ട് ട്രിയംഫ്.

അപ്പോ ഇനി മറ്റ് കാര്യങ്ങൾ
ജൂലൈ രണ്ടാം വാരത്തിൽ തന്നെ ട്രിയംഫ് ഷോറൂം വഴി സ്പീഡ് 400 ലഭ്യമായി തുടങ്ങും. സ്ക്രമ്ബ്ലെർ മോഡൽ എത്താൻ ഒക്ടോബർ വരെ കാത്തിരിക്കണം. പിന്നെ ഒരു ശ്രെദ്ധിക്കേണ്ട കാര്യമുള്ളത് 2.23 ലക്ഷം പ്രാരംഭ വിലയാണ്. ആദ്യ 10,000 പേർക്ക് മാത്രമേ ആ വിലയിൽ ലഭിക്കൂ. അത് കഴിഞ്ഞാൽ 10,000 രൂപ കൂടും. അത് എത്താൻ അധിക സമയം വേണ്ടിവരില്ല എന്ന് മുകളിലെ കാര്യങ്ങൾ കണ്ടപ്പോഴേ മനസ്സിലായല്ലോ.
അതുകൊണ്ട് തന്നെ നോക്കുന്നവർ ഇപ്പോൾ തന്നെ ട്രിയംഫ് കൊച്ചിയിലേക്ക് വിളിച്ചു ബുക്ക് ചെയ്യാം. എന്നിട്ട് വണ്ടി ഓടിച്ചു നോക്കി ഇഷ്ട്ടപ്പെട്ടാൽ മാത്രം വാങ്ങാം. അപ്പോൾ ബുക്കിങ്ങിനായി നമ്മുടെ ട്രിയംഫ് കൊച്ചിയിലെ ചങ്ക് ബ്രോ ഹർഷൻറെ നമ്പർ താഴെ കൊടുക്കുന്നു.
ട്രിയംഫ് കൊച്ചി – +91 99460 54490 ( ഹർഷൻ )
Leave a comment