കുഞ്ഞൻ ട്രിയംഫ് ഇന്ത്യയിൽ ക്ലച്ച് പിടിക്കാനുള്ള എല്ലാ കാര്യങ്ങളും ബജാജ് ചെയ്‌തെങ്കിലും. ഒരു ഷോറൂമുകാരൻ എഴുതി കൊടുത്ത ഓൺ പ്രൈസ് കണ്ട് എയറിൽ കയറിയ ട്രിയംഫ്. താഴെ ഇറക്കുന്നതിനായി ബജാജ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. സ്പീഡ് 400 ൻറെ ഓൺ റോഡ് പ്രൈസ് ഒഫീഷ്യൽ ആയി തന്നെ പുറത്ത് വിടാമെന്ന്.
ആ പ്രഖ്യാപനം നടത്തി തന്നിരിക്കുകയാണ് ബജാജ്. തങ്ങളുടെ സ്പീഡ് 400 ൻറെ ഓൺ റോഡ് പ്രൈസ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സ്പെഷ്യൽ ഓഫർ ആയ 10,000 ഡിസ്‌കൗണ്ട് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. അതിൽ 600 നടുത്ത് ബുക്കിംഗ് നടത്തിയിരിക്കുന്നത് കേരളത്തിൽ നിന്നാണ്.
- എൻഫീൽഡിൻറെ തന്ത്രങ്ങളും ഏറ്റെടുത്ത് എതിരാളികൾ
- ഇനിയും ട്രിയംഫിന് വില കുറയുമോ ???
- ട്രിയംഫ് 250 ട്വിൻസും അധികം വൈകാതെ എത്തും.
അതോടെ വില 2.33 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. ഇനി ഓൺ റോഡ് പ്രൈസുകൾ നോക്കാം. ഈ പ്രേശ്നം പൊട്ടി പുറപ്പെട്ടത് കർണാടകയിലെ ഒരു ഷോറൂമിൽ നിന്നാണ്. അവിടെ കുറിച്ച് കൊടുത്ത വില 3.38 ലക്ഷം രൂപ. എന്നാൽ ട്രിയംഫ് പുറത്ത് വിട്ട വില അനുസരിച്ച് 3.06 ലക്ഷം മാത്രമേ വില വരുന്നത്.

ഇനി നമ്മുടെ കേരളത്തിലേക്ക് എത്തിയാൽ പൊള്ളുന്ന വിലയാണ് ഇവിടെയും. അതിന് നമ്മുടെ സർക്കാരിനാണ് പ്രത്യക നന്ദി പറയേണ്ടത്. മോശം വഴികളുള്ള നമ്മുടെ ഇവിടെ ടാക്സിന് ഒരു കുറവില്ല. 3.07 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില വരുന്നത്.
ഓൺ റോഡ് പ്രൈസ് സ്പ്ലിറ്റ് ആപ്പ് | |
എക്സ് ഷോറൂം പ്രൈസ് | 2,32,997 |
റോഡ് ടാക്സ് | 48,929 |
റെജിസ്റ്റേഷൻ & ഡോക്യൂമെൻറ് ചാർജ്സ് | 2,120 |
ഇൻഷുറൻസ് | 23,632 |
ഓൺ റോഡ് പ്രൈസ് | 3,07,678 |
ബാക്കി നഗരങ്ങളുടെ വിലയെടുത്താൽ 2.7 മുതൽ 3 ലക്ഷം രൂപയുടെ ഇടയിലാണ്. ഏറ്റവും കുറവ് ഡൽഹിയിൽ തന്നെ. 2.64 ലക്ഷം രൂപ മാത്രമാണ് അവിടെത്തെ സ്പീഡ് 400 ൻറെ വില. ഇനി കേരളത്തിലെ ബുക്കിങ്ങിനായി ട്രിയംഫ് കൊച്ചിയിലേക്ക് പോകാം.
ടെസ്റ്റ് ഡ്രൈവിനും, ബുക്കിങ്ങിനായി ട്രിയംഫ് കൊച്ചി +91 99460 54490 ( ഹർഷൻ )
Leave a comment