ഇന്ത്യയിൽ ഇപ്പോഴത്തെ സംസാര വിഷയമായ ട്രിയംഫ് 400 സീരീസിലെ. രണ്ടാമനായ സ്ക്രമ്ബ്ലെർ 400 എക്സും എത്തിയിരിക്കുകയാണ്. റോഡിൽ ഇറങ്ങാൻ നിൽക്കുന്ന ട്രിയംഫ് സ്ക്രമ്ബ്ലെർ 400 എക്സിൻറെ കേരളത്തിലെ വില നോക്കിയാല്ലോ.
ഓൺ റോഡ് പ്രൈസ് നമ്മുക്ക് ലഭ്യമായത്, ട്രിയംഫ് കൊച്ചിയാണ്. സ്പീഡ് 400, സ്ക്രമ്ബ്ലെർ 400 എക്സ് തുടങ്ങി എല്ലാ മോഡലുകളുടെയും സെയിൽസ്, സർവീസ് തുടങ്ങിയവയെല്ലാം കൊച്ചി ഷോറൂമിൽ ലഭ്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ട്രിയംഫ് ഷോറൂമുകളിൽ ഒന്നാണ് കൊച്ചിയിലേത്.
കോൺടാക്റ്റ് നമ്പർ +91 99460 54490 ( ഹർഷൻ )
ഇനി വിശേഷങ്ങളിലേക്ക് കടക്കാം. ആദ്യം നിറങ്ങൾ നോക്കിയാൽ, മൂന്ന് ഡ്യൂവൽ റ്റോൺ കളർ സ്കീമിലാണ് ട്രിയംഫ് 400 എക്സ് ലഭ്യമാകുന്നത്. നിറങ്ങൾ എല്ലാം ഒരേ പാറ്റേണിൽ ആയതുകൊണ്ട് തന്നെ വിലയിൽ വലിയ വ്യത്യാസമില്ല. കളർ കോംബോ വരുന്നത് ഇങ്ങനെയാണ്.



3.44 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ട്രിയംഫിൻറെ ഓൺ റോഡ് വില വരുന്നത്. സ്പ്ലിറ്റ് താഴെ കൊടുക്കുന്നു.
സ്പ്ലിറ്റ് ആപ്പ് | വില |
എക്സ്ഷോറൂം പ്രൈസ് | 262,996 |
റോഡ് ടാക്സ് + റേജിസ്‌ട്രേഷൻ ഫീസ് | 57,349 |
ഇൻഷുറൻസ് | 24,264 |
ഓൺ റോഡ് പ്രൈസ് | 344,609 |
Leave a comment