ട്രിയംഫ്, ഹാർലി എന്നിവരുടെ പ്രധാന ലക്‌ഷ്യം റോയൽ എൻഫീൽഡിൻറെ മാർക്കറ്റ് പിടിക്കുക എന്നതാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അതേ സ്ട്രാറ്റജി തന്നെ. ഇപ്പോൾ ഇന്ത്യൻ മെയ്ഡ് ട്രിയംഫ് 400 ട്വിൻസ് ജപ്പാൻ മാർക്കറ്റിൽ എത്തിയിരിക്കുയാണ്.
ഹൈലൈറ്റ്സ്
- വിലയാണ് പ്രധാന മാറ്റം
- പ്രധാന എതിരാളികൾ
- എതിരാളിയും സ്പെകും
അവിടെയും എതിരാളിക്കളായി എൻഫീൽഡും ഹാർലിയും തന്നെ. പക്ഷേ അവിടെ ശരിക്കും വില കൊണ്ട് ഞെട്ടിച്ചിരിക്കുന്നത് ഹാർലിയാണ് . ആദ്യം നമ്മുടെ 400 ട്വിൻസിൻറെ വിശേഷങ്ങളിലേക്ക് കടക്കാം. ഇന്ത്യൻ മെയ്ഡ് കുഞ്ഞൻ ട്രിയംഫിൽ വലിയ മാറ്റങ്ങളില്ല.
എൻജിൻ സ്പെക്, ഫീച്ചേഴ്സ് എല്ലാം ഇവിടത്തെ പോലെ തന്നെ അവിടെയും. ഇനി മാറ്റം വരുന്നത് വിലയിലാണ്. സ്പീഡ് 400 ന് 699,000 യെനും ( 3.88 ലക്ഷം ), സ്ക്രമ്ബ്ലെർ 400 എക്സിന് – 789,000 യെൻ ( 4.37 ലക്ഷം ) . എന്നിങ്ങനെയാണ് ജപ്പാനിലെ ഇവരുടെ വില വരുന്നത്.

ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വിലയാണ് വരുന്നതെങ്കിലും. ഈ വില തന്നെയാണ് ക്ലാസ്സിക് 350 ക്കും അവിടെ വരുന്നത്. ഡ്യൂവൽ ചാനൽ എ ബി എസിൽ മാത്രം ലഭ്യമാകുന്ന ക്ലാസ്സിക് 350 ക്ക് 694,100 മുതൽ 728,200 യെൻ ( 3.84 – 4.03 ലക്ഷം ) വരെയാണ് വില.
ഇനി എതിരാളികളുടെ വിലനോക്കിയാൽ, ഹാർലിയാണ് ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഹീറോയുടെ കൈ പിടിച്ചെത്തിയത് ഹാർലി എക്സ് 440 ആണെങ്കിൽ. ജപ്പാനിൽ എത്തുന്നത് ക്യു ജെ യുടെ കൈപിടിച്ചെത്തിയ എക്സ് 350 യാണ്.
ഇന്ത്യയെ അപേക്ഷിച്ച് കപ്പാസിറ്റിയിൽ കുറവുണ്ടെങ്കിലും. ആളൊരു രണ്ടു സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ജീവൻ പകരുന്നത്, പക്ഷേ വിലകേട്ടാൽ ആരും ഒന്ന് ഞെട്ടി തരിക്കും. 699,800 യെൻ അതായത് ( 3.88 ലക്ഷം) ആണ് ഇവൻറെ അവിടത്തെ വില വരുന്നത്.

പക്ഷേ സ്പീഡ് 400 നെക്കാളും കരുത്തും ടോർക്കും കുറവാണ് എന്നത് മറ്റൊരു സത്യം. ട്രിയംഫ് 400 ട്വിൻസിന്, 40 പി എസ് കരുത്തും 38 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമ്പോൾ. ഹാർലി എക്സ് 350 യുടെ കരുത്ത് 36 പി എസും, 31 എൻ എം ടോർക്കുമാണ്. ക്ലാസ്സിക് 350 യുടേത് 20 പി എസും 27 എൻ എം ടോർക്കും.
- അതിവേഗം ബഹുദൂരം ട്രിയംഫ്
- എതിരാളികൾ മാറി ട്രിയംഫ് 400 യൂ കെയിൽ
- എൻഫീൽഡിനോട് മത്സരിക്കാൻ ഹാർലി ജപ്പാനിൽ
- ക്ലാസ്സിക് 350 യോട് മത്സരിക്കാൻ ഹാർലി എക്സ് 350
ഇന്ത്യയിൽ ആണ് ഇങ്ങനെ ഒരു മത്സരം നടക്കുന്നതെങ്കിൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കും ???
Leave a comment