ബ്രിട്ടീഷ് ഇരുചക്ര നിർമാതാവായ ട്രിയംഫിൻറെ മോഡലുകളുടെ പേരുകൾ ഡീകോഡ് ചെയ്യാം. പ്രധാനമായും റോഡ്സ്റ്റർ, മോഡേൺ ക്ലാസ്സിക്, ആഡ്വാഞ്ചുവർ, റോക്കറ്റ് എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് ട്രിയംഫ് മോഡലുകൾ അവതരിപ്പിക്കുന്നത്.

നേക്കഡ് ഹീറോസ്
അതിൽ റോഡ്സ്റ്റർ നിരയിൽ ട്രിഡൻറ്, സ്ട്രീറ്റ് ട്രിപ്പിൾ, സ്പീഡ് ട്രിപ്പിൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഇതിലുമുണ്ട്. അതിൽ ഏറ്റവും താഴെയാണ് ട്രിഡൻറ് 660 യുടെ നിൽപ്പ്. 660 സിസി എഞ്ചിനുമായി എത്തുന്ന ഇവരുടെ മുകളിലായി സ്ട്രീറ്റ് നിര. ഇവിടെ 765 സിസി കപ്പാസിറ്റിയുള്ള എഞ്ചിനുകളാണ് ജീവൻ നൽകുന്നത്.
അതിന് മുകളിലാണ് സ്പീഡ് ട്രിപ്പിൾ നിൽക്കുന്നത്. 1200 സിസി, സിംഗിൾ സൈഡഡ് സ്വിങ് ആം എന്നിവയാണ് ഇവൻറെ പ്രത്യകതകൾ. 1200 സിസി യിൽ ബിക്കിനി ഫയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ തുടങ്ങിയ ഒരു ആർ ആർ വേർഷൻ കൂടിയുണ്ട്. എല്ലാവർക്കും ട്രിപ്പിൾ സിലിണ്ടർ എൻജിനുകളാണ് ജീവൻ നൽകുന്നത്.

മോഡേണും ക്ലാസ്സിക്കും
ഇനി വരുന്നത് മോഡേൺ ക്ലാസ്സിക് നിരയാണ്. ബോണിവില്ലേ സീരിസിൽ 5 താരങ്ങളാണ് അണിനിരക്കുന്നത്. ട്ടി സീരിസിൽ ട്ടി 100, ട്ടി 120 എന്നീ പക്കാ പഴമയുടെ മോഡലുകളാണ്. ഇതേ കുടുംബത്തിൽ തന്നെ സ്പീഡ് മാസ്റ്റർ എന്ന ക്രൂയിസറും, ബൊബ്ബർ എന്ന ബൊബ്ബറും , കഫേ റൈസർ താരമായ ത്രസ്റ്റൺ തുടങ്ങിയവരുമുണ്ട്. ഇവരൊക്കെയാണ് ക്ലാസ്സിക് താരങ്ങൾ
ഇവിടത്തെ മോഡേൺ താരങ്ങളെ കൂടി പരിചയപ്പെട്ടാലല്ലേ ഈ ഫാമിലി മുഴുവനാക്കുകയുള്ളു. ബോണിവില്ലേയുടെ മോഡേൺ താരങ്ങളാണ് സ്പീഡ് ട്വിൻ – 900, 1200 എന്നിവർ. അലോയ് വീൽ, മോഡേൺ സീറ്റ്, കുറച്ച് സ്പോർട്ടി ആയ എക്സ്ഹൌസ്റ്റ്, റൌണ്ട് ടൈൽ ലൈറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
മോഡേൺ ആണെങ്കിലും അതിൻറെ അഹങ്കാരമില്ലാത സ്പീഡ് ട്വിനിന് ബോണിവില്ലേ ട്ടി സീരിസിനെക്കാളും വില കുറവാണ്. ഇതിനൊപ്പം മോഡേൺ നിരയിൽ സ്ക്രമ്ബ്ലെർ കൂടിയുണ്ട്.

ട്രിയംഫ് പുലികൾ
അടുത്തതാണ് ട്രിയംഫ് നിരയിലെ ഏറ്റവും ജനപ്രിയൻ. ട്രിയംഫ് നിരയിലെ പുലികൾ ദി ട്രിയംഫ് ടൈഗർ. ഈ നിരയിലും സ്പോർട്ട്, ജി ട്ടി, റാലി എന്നിങ്ങനെ വേർഷനുകൾ ലഭ്യമാണ്.
സ്പോർട്ട് – ഡെയിലി യൂസിന് ഉപയോഗിക്കാവുന്ന പുലികളെയാണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. തൊട്ട് മുകളിലായി ചീറ്റ പുലികളാണ് അവരാണ് ജി ട്ടി. ദൂരയാത്രക്ക് പോകാൻ വേണ്ടിയാണ് ഇവരെ ഉപയോഗിക്കുന്നത്. അടുത്തതാണ് ശരിക്കും പുലികൾ റാലി. കാട്ടിൽ വേട്ടയാടാനും കുന്നിന് മുകളിൽ കയറാനുമാണ് ഇവർ.

ഒന്നേ ഒള്ളു.
ഇനി അവസാനമായി വരുന്നതാണ് റോക്കറ്റ്. ലോകത്തിലെ ഏറ്റവും കപ്പാസിറ്റി കൂടിയ ബൈക്ക് എഞ്ചിനുകളിൽ ഒന്ന്. 2500 സിസി, ഇൻലൈൻ 3 സിലിണ്ടർ എൻജിൻ തന്നെയാണ് ഏറ്റവും കൂടുതൽ ടോർക് ഉല്പാദിപ്പിക്കുന്നതും. 221 എൻ എം ഉല്പാദിപ്പിക്കുന്ന ഈ ഹൃദയത്തിൻറെ കരുത്ത് 167 പി എസ് ആണ്. ക്രൂയിസർ ജനുസ്സിൽ പ്പെടുത്തുന്ന ഇവന് ജി ട്ടി എന്ന ടൂറിംഗ് വാരിയൻറ് കൂടിയുണ്ട്.
Leave a comment