ഇന്ത്യയിൽ ആദ്യ ഘട്ടം വലിയ വിജയമായത്തോടെ. ഈ വിജയം നല്ല രീതിയിൽ തുടരാൻ തങ്ങളുടെ പ്ലാനുകൾ കൂടുതൽ വിപുലീകരിക്കുകയാണ് ട്രിയംഫ്. ഇപ്പോൾ ഹൈഡിമാൻഡ് ഉള്ള ട്രിയംഫ് മോഡലുകളുടെ പ്രൊഡക്ഷൻ കുത്തനെ ഉയർത്താനാണ് പദ്ധതിയിടുന്നത്.
ഇപ്പോൾ ഒരു മാസം 5000 യൂണിറ്റാണ്. ട്രിയംഫ് ബജാജുമായി ചേർന്ന് പ്രൊഡക്ഷൻ നടത്തുന്നത്. 2024 മാർച്ച് മാസത്തോടെ ഇത് 10,000 യൂണിറ്റിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇതിനേക്കാൾ മുൻപ് തന്നെ ഷോറൂം ശൃംഖലയിലും വലിയ വർധനയാണ് ഉണ്ടാകാൻ പോകുന്നത്.
14 ൽ നിന്ന് തുടങ്ങി 28 ഡീലർമാരിൽ എത്തി നിൽക്കുന്ന ട്രിയംഫ് ഡീലർ നെറ്റ്വർക്ക്. ഈ വർഷം അവസാനത്തോടെ തന്നെ 100 ഡീലർമാരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഇന്ത്യയിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ ട്രിയംഫ് ഇവനെ കയറ്റി അയക്കാനുള്ള പ്ലാനുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
യൂ കെ യിൽ ഉടനെ വിപണിയിൽ എത്തുന്ന ട്രിയംഫ് ട്വിൻസ്. നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ജപ്പാൻ, ആസിയാൻ മാർക്കറ്റുകളിൽ. അധികം വൈകാതെ തന്നെ സാന്നിദ്യം അറിയിക്കും. ഇന്ത്യയിൽ നിന്ന് 20,000 മുതൽ 30,000 യൂണിറ്റുകളാണ് ഈ രാജ്യങ്ങളിലേക്ക് കപ്പൽ കയറാൻ ഒരുങ്ങുന്നത്.
Leave a comment