ട്രിയംഫ് തങ്ങളുടെ ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് കുഞ്ഞൻ മോഡലിനെ ലണ്ടനിൽ അവതരിപ്പിച്ച് കഴിഞ്ഞു. അവിടത്തെ പരിപാടി കഴിഞ്ഞ് ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ട്രിയംഫ്. ജൂലൈ 5 നാണ് ഇന്ത്യയിലുള്ള കൊടികയ്യറ്റം
ഗ്ലോബൽ ലോഞ്ച് ലണ്ടനിൽ നടന്നു എങ്കിലും. അവിടത്തേക്കാൾ മുൻപ് തന്നെ ഇന്ത്യൻ റോഡുകളിൽ എത്തുമെന്നാണ് ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. അതിനായി ട്രിയംഫ് ഇന്ത്യ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ ട്രിയംഫ് കൊച്ചിയിൽ 2,000 മുതൽ 5000 രൂപ കൊടുത്ത് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. അതിനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്. ഈ എമൗണ്ട് പൂർണ്ണമായി റീഫൻഡബിൾ ആണെന്നും ട്രിയംഫ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരു സന്തോഷ വാർത്തയും പുറത്ത് വരുന്നുണ്ട്.
പ്രധാന എതിരാളിയായ ഹാർലി ഹീറോയുമായി ഷോറൂം ശൃംഖല ഉയർത്തുന്നത് പോലെ. ട്രിയംഫ് തങ്ങളുടെ ഷോറൂം നെറ്റ്വർക്ക് വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ആകെ എത്ര നമ്പർ കൂട്ടുമെന്ന് ഇപ്പോൾ അറിയില്ലെങ്കിലും. കേരളത്തിൽ മാത്രം പ്രമുഖ 7 സിറ്റിക്കളിൽ സാന്നിദ്യം ഉറപ്പിക്കുമെന്നാണ് അൺഒഫീഷ്യലി കിട്ടുന്ന വിവരം.
Leave a comment