ഒരു മനുഷ്യൻ ഒരു ദിവസം എത്ര കിലോ മീറ്റർ ഒരു ബൈക്കിൽ സഞ്ചരിക്കും. അതിനുള്ള ഉത്തരം 3,406 കിലോ മീറ്റർ എന്നായിരുന്നു. എന്നാൽ അത് മറികടക്കുകയാണ് ട്രിയംഫ് മോട്ടോർസൈക്കിളിൻറെ ലക്ഷ്യം. അതിനായി തങ്ങളുടെ ടൈഗർ 1200 ജി ട്ടിയെയും ഇവാൻ സെർവൻറെസ്സ് എന്ന ലോക ചാമ്പ്യനെയും നിയോഗിക്കുന്നു.
29.05.2023 ൽ ഈ റെക്കോർഡ് തകർക്കാനായി ട്രിയംഫ് തന്ന ടൈഗർ 1200 ജി ട്ടിയുമായി യാത്ര തുടങ്ങി. റോഡിൽ അല്ല ഇറ്റലിയിലെ ഹൈ സ്പീഡ് റിങ്, നാർഡോ ടെക്നിക്കൽ സെന്ററിലെ ടെസ്റ്റ് ട്രാക്കിലാണ് ഈ യാത്ര. 12.649 കിലോ മീറ്ററാണ് ആകെ ദൂരം.

24 മണിക്കൂറിന് ശേഷം ഇവാൻ കേൾക്കുന്നത് താനൊരു ഗിന്നസ്സ് വേൾഡ് ചാമ്പ്യൻ ആയി എന്നതാണ്. കഴിഞ്ഞ ഒരു ദിവസം കൊണ്ട് ഇവാനും ടൈഗറും പിന്നിട്ടത് 4012 കിലോ മീറ്റർ ആണ്. കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ. ആ ഒരു ദിവസം ഒരു മിനിറ്റ് പോലും ഉറങ്ങാതെ 317 ലാപ്പാണ് ഇവാൻ എടുത്തത്.
200 കിലോ മീറ്ററിന് മേൽ വേഗത എടുത്തിട്ടുണ്ടെങ്കിലും. 18 തവണ പിറ്റ്സ്റ്റോപ്പിൽ നിർത്തിയ സമയവും കൂട്ടി ശരാശരി 167 കിലോ മീറ്റർ ആണ് മണിക്കൂറിൽ വേഗത കൈവരിച്ചത്. ഈ യാത്രയിൽ ആകെ ചിലവായ പെട്രോൾ 520 ലിറ്ററാണ്. ഒരു തവണ ടയർ മാറ്റേണ്ടിയും വന്നു.
- കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി
- ബജാജ് ട്രിയംഫ് എൻജിനിൽ ട്വിസ്റ്റ്
- എഥനോൾ കരുത്ത് പകരുന്ന ട്രിയംഫ് ബൈക്ക്
പുത്തൻ പുതിയ ടൈഗർ 1200 ജി ട്ടി എക്സ്പ്ലോറർ ആണ് ഈ ചലഞ്ചിന് ഉപയോഗിച്ചത്. പ്രൊഡക്ഷൻ മോഡലിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും ഈ മോട്ടോർസൈക്കിളിന് വരുത്തിയിട്ടില്ല. 30 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്ക്, 1160 സിസി, 3 സിലിണ്ടർ, 148 ബി എച്ച് പി കരുത്തും 130 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണ് ഹൃദയം.
Leave a comment