ലോകം മുഴുവൻ മലിനീകരണം ഇല്ലാത്ത ഇലക്ട്രിക്കിലേക്ക് മാറുയാണ്. എന്നാൽ മറുഭാഗത്ത് വംശനാശം പിടിക്കാൻ പോകുന്നത് നമ്മുടെ എല്ലാം വികാരമായ ഇന്റെർണൽ കോബ്രഷൻ എൻജിനുകളാണ്. എന്നാൽ അത് വലിയൊരു ശതമാനം കുറക്കാനുള്ള വഴികൾ തേടുകയാണ് ഇരുചക്ര വിപണിയിലെ കൊമ്പന്മാർ. അതിനായി ഹോണ്ട അവതരിപ്പിച്ച് വിജയിപ്പിച്ച എഥനോൾ കരുത്ത് പകരുന്ന മോട്ടോർബൈക്ക് ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി പ്രേദർശനം തുടരുമ്പോൾ. അവിടെക്ക് വലിയ താരങ്ങൾ എത്തുകയാണ്. വന്നിരിക്കുന്നത് മറ്റാരുമല്ല എല്ലാതരം പെർഫോമൻസ് ബൈക്കുകൾ കൈയിലുള്ള ബ്രിട്ടീഷ് ബ്രാൻഡാ
ട്രിയംഫ് റോഡിൽ മാത്രമല്ല 2019 മുതൽ ട്രാക്കിൽ മോട്ടോ 2 മോഡലുകളെ അവതരിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ട്രാക്ക് ഒന്ന് മലിനീകരണ വിമുക്തമാക്കിയിട്ടാകും എഥനോൾ റോഡിൽ എത്തിക്കുക. ഇതിനുവേണ്ടിയുള്ള പരീക്ഷങ്ങൾ അവസാനഘട്ടത്തിലാണ്.
ഇപ്പോഴത്തെ കണക്ക് പ്രകാരം 2024 ഓടെ ട്രാക്ക് പ്രകൃതി സൗഹാർദമാകും. എഥനോൾ റിച്ച് ഇ 40 ഫ്യൂൽ ആയിരിക്കും ഈ എഞ്ചിനുകൾക്ക് കരുത്ത് പകരുന്നത്. റോഡിൽ എത്തുന്ന മോഡലുകൾക്കാകട്ടെ ഇ 100 കാറ്റഗറിയിലുള്ള എഥനോൾ ആയിരിക്കും ജീവൻ നൽകുന്നത്. പെട്രോൾ 765 സിസി കരുത്ത് ഒട്ടും ചോരാതെ എത്തുന്ന എഥനോൾ കരുത്ത് പകരുമെന്നാണ് ട്രിയംഫ് ഉറപ്പ് നൽകുന്നത്. 2017 ലായിരിക്കും ഈ മോഡലുകൾ റോഡിൽ എത്തുന്നത്.

ഇപ്പോൾ ഉള്ള ഇലക്ട്രിക്ക് തരംഗത്തിലും ട്രിയംഫ് മോട്ടോർസൈക്കിൾ ഒരുങ്ങുന്നുണ്ട്. ട്ടി ഇ – 1 എന്ന് ഇപ്പോൾ പേര് നൽകിയിരിക്കുന്ന പ്രൊജക്റ്റ്. സ്ട്രീറ്റ് ട്രിപ്പിളിൻറെ ഫ്ലാഗ്ഷിപ്പ് താരമായ 1200 സിസി മോഡലിനോട് ഒപ്പം പിടിക്കാൻ ശേഷിയുണ്ട് എന്നാണ് ട്രിയംഫ് അവകാശവാദം. 220 കെ ജി ഭാരമുള്ള ഇവന് 100 കിലോമീറ്റർ എത്താൻ 3.6 സെക്കൻഡും 160 കിലോ മീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡുമാണ്. 177 പി എസ് കരുത്തും 109 എൻ എം ടോർക്കുമുള്ള ഇലക്ട്രിക്ക് മോട്ടോർ 160 കിലോ മീറ്റർ റേഞ്ച് തരും. ഒപ്പം ഞെട്ടിക്കുന്ന ചാർജിങ് ടൈം മും ഇവൻറെ പ്രത്യകതയാണ്. 80% ചാർജാകാൻ വേണ്ടത് വെറും 20 മിനിറ്റ് മാത്രമാണ്.
Leave a comment