ഒട്ടുമിക്ക്യാ എല്ലാ തരം മോട്ടോർസൈക്കിൾ ഇറക്കുന്ന ചുരുക്കം ബ്രാൻഡുകളിൽ ഒന്നാണ് ട്രിയംഫ്. അതിൽ ഇപ്പോൾ വിട്ടു നിൽക്കുന്ന ഒരാളുണ്ട്. ഒരു ഇതിഹാസ താരം. ട്രാക്കിലെ ബൈക്കിനെ അങ്ങനെ തന്നെ ആവാഹിച്ചെത്തുന്ന ഡേറ്റോണ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാണ് പുതിയ വാർത്ത.
ഇതൊരു സന്തോഷ വാർത്ത ആണെങ്കിലും, ടെസ്റ്റിംഗ് യൂണിറ്റ് കണ്ടാൽ ആ സന്തോഷമൊക്കെ പോകും. പഴയ ഡേറ്റോണയിൽ നിന്ന് വ്യത്യാസമായി കുറച്ചധികം വെട്ടികുറകലുമായാണ് പുത്തൻ മോഡൽ എത്തുന്നത്. 675 സിസി ഇൻലൈൻ 3 സിലിണ്ടർ എൻജിൻ അവസാന തലമുറയിൽ ഉല്പാതിപ്പിച്ചിരുന്നത് 118 പി എസ് ആണ്.
എന്നാൽ പുതിയ മോട്ടോർസൈക്കിൾ ഒരു തരത്തിലും പഴയ ഡേറ്റോണയുമായി ഒരു സാമ്യവും ഉണ്ടാവാൻ വഴിയില്ല. എന്നാണ് സ്പൈ ഷോട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ട്രിയംഫിൻറെ ബിഗ് ബൈക്കുകളിലെ കുഞ്ഞന്മാരായ ടൈഗർ 660, ട്രിഡൻറ് 660.

എന്നിവരിൽ കണ്ട ഘടകങ്ങളാണ് അണിഞ്ഞാണ് പുത്തൻ മോഡൽ പരീക്ഷണ ഓട്ടം നടത്തുന്നത്. എൻജിൻ, ഷാസി, ടയർ, വീൽസ്, സസ്പെൻഷൻ എന്നിങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ 660 സിസി പ്ലാറ്റ്ഫോമിൽ തന്നെയാണ് ഇവനും ഒരുങ്ങുന്നത് എന്ന് വ്യക്തം.
660 സിസി മോഡലുകളുടെ എൻജിൻ സ്പെക് നോക്കിയാൽ ഇൻലൈൻ 3 തന്നെയാണ് ഇവിടെയും. ലിക്വിഡ് കൂൾഡ് വഴി തന്നെ എൻജിൻ തണുപ്പിക്കുമ്പോൾ കരുത്ത് പുറത്ത് വിടുന്നത് വെറും 81 പി എസ് മാത്രമാണ്.
മുകളിലെ പറഞ്ഞ ഘടകങ്ങൾ ഷെയർ ചെയ്യുന്നതിനാൽ.
കരുത്തിൻറെ കാര്യത്തിൽ അത്ര വലിയ കുതിച്ചു ചാട്ടം ഡേറ്റോണയിൽ ഉണ്ടാകാൻ സാധ്യതയില്ല. അതുപോലെ തന്നെയാണ് റൈഡിങ് ട്രൈആംഗിൾ നോക്കുമ്പോൾ മനസ്സിലാകുന്നത്. സൂപ്പർ സ്പോർട്ട് എന്നതിനേക്കാളും ഒരു സ്പോർട്സ് ടൂറെർ മോഡലായിരിക്കും ഇവൻ.

എന്നാൽ രൂപത്തിൽ ഒരു ഡേറ്റോണ ഛായ കുറച്ചു അവകാശപ്പെടാനുണ്ട് താനും. എന്നാൽ ഈ എൻജിനുമായി എതിരാളികളായ ഇസഡ് എക്സ് 6 ആർ, വരാനിരിക്കുന്ന സി ബി ആർ 600 ആർ ആർ എന്നിവരുമായി ഏറ്റുമുട്ടാൻ വന്നാൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല.
അതുകൊണ്ട് തന്നെ ഡേറ്റോണ എന്ന പേര് ഇവന് നൽക്കാൻ വലിയ സാധ്യത കാണുനില്ല. പകരം ഇവന് ചേരുന്ന ഒരു പേര് ട്രിയംഫ് നിരയിലുണ്ട്. 1998 മുതൽ 2014 വരെ നിലവിൽ ട്രിയംഫിൻറെ സ്പോർട്സ് ടൂറെർ സ്പിരിറ്റ്. എന്തായാലും അധികം വൈകാതെ തന്നെ ഇവൻ വിപണിയിൽ എത്തുമെന്നാണ് എപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
- ബുക്കിംഗ് കുറക്കാൻ ട്രിയംഫ്
- ട്രിയംഫ്, ഹാർലിയെ പിടിക്കാൻ ട്ടി വി എസ്
- കേരളത്തിൽ കുതിക്കാൻ ഒരുങ്ങി ട്രിയംഫ്
ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിച്ച് 2024 തുടക്കത്തിൽ ഇന്റർനാഷണൽ മാർക്കറ്റിലും. അധികം വൈകാതെ ഇന്ത്യയിലും എതാൻ സാധ്യതയുള്ള മോഡലാണ് ഇവൻ.
Leave a comment