ഇന്ത്യയിൽ ഈയിടെ ഒരു ബൈക്കിന് കിട്ടിയ ഏറ്റവും വലിയ വരവേൽപ്പുകളിൽ ഒന്നാണ്. സ്പീഡ് 400 ന് ലഭിച്ചു വരുന്നത്. 2.33 ലക്ഷം രൂപക്ക് ലോഞ്ച് ചെയ്ത മോഡലിന് ആദ്യ 10,000 പേർക്ക് 10,000 രൂപ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിരുന്നു. വെറും 10 ദിവസം കൊണ്ടാണ് ഈ ബുക്കിംഗ് ഫിൽ ആയത്.
ഡോമിനർ കഴിഞ്ഞ വർഷം ഒരു മാസത്തിൽ ശരാശരി വില്പന നടത്തിയത് 500 യൂണിറ്റിന് താഴെയാണ്. എന്ന് കേൾക്കുമ്പോളാണ് ട്രിയംഫിന് വന്ന ബുക്കിംങ്ങിൻറെ വലുപ്പം മനസ്സിലാകുക. ഈ പോക്ക് പോയാൽ ശരിയാകില്ല എന്ന് മനസ്സിലായ ട്രിയംഫ് ബുക്കിംഗ് കുറക്കാനുള്ള നടപടികൾ എടുത്ത് കഴിഞ്ഞു.

അല്ലെങ്കിൽ ജാവക്ക് ഉണ്ടായ പോലെ വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ബുക്കിംഗ് കുറക്കാനായി എടുത്ത നടപടിയാണ് ബുക്കിംഗ് അമൗണ്ടിൽ വർദ്ധന ഉണ്ടാകുക എന്നുള്ളത്. ഇപ്പോഴുള്ള 2000 രൂപക്ക് പകരം ബുക്കിംഗ് അമൗണ്ട് 10,000 രൂപയിലേക്ക് എത്തിക്കാനാണ് ട്രിയംഫിൻറെ പ്ലാൻ.
ട്രിയംഫിന് അടിസ്ഥാന സൗകര്യങ്ങളിൽ കൂടി വലിയ വികസനം കൂടി വരും നാളുകളിൽ നടത്തേണ്ടതുണ്ട്. അതിനായി ട്രിയംഫിൻറെ കുഞ്ഞൻ മോഡലുകൾ പ്രൊഡക്ഷൻ നടത്തുന്നത് പൂനെയിലെ ബജാജിൻറെ ചക്കൻ പ്ലാന്റിലാണ്.
- കുഞ്ഞൻ ട്രിയംഫിന് ഏറ്റവും വില കൂടുതൽ കേരളത്തിൽ
- ഇനിയും ട്രിയംഫിന് വില കുറയുമോ ???
- ട്രിയംഫ് 250 ട്വിൻസും അധികം വൈകാതെ എത്തും.
അവിടെ വരും മാസങ്ങളിൽ 5000 യൂണിറ്റ് പ്രൊഡക്ഷൻ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ മാത്രം നടത്തിയാൽ പോരല്ലോ. ഇപ്പോഴുള്ള 15 ഷോറൂമിൽ നിന്ന് 100 ഷോറൂമുകളിലേക്ക് ട്രിയംഫ് ശൃഖല ഉയർത്തുകയും വേണം.
ട്രിയംഫ് കൊച്ചി – +91 99460 54490 ( ഹർഷൻ )
Leave a comment